പാലായിലെ തോല്‍വി; ബിജെപിക്ക് എതിരേ ഉമ്മന്‍ ചാണ്ടി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പരാജയപ്പെട്ടതിന് ബിജെപിയെ പഴിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ബിജെപിയുടെ വോട്ടുകള്‍ കുറഞ്ഞുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വോട്ട് ഇത്തവണ നേടാന്‍ സാധിച്ചില്ല. വോട്ട് മറിച്ചുവെന്ന് പറഞ്ഞ് ബിജെപി നേതാവിനെതിരെ നടപടി സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ തോല്‍വി സംബന്ധിച്ച് വിശദമായി പഠിക്കും. എവിടെയാണ് തെറ്റുകള്‍ പറ്റിയതെന്ന് പരിശോധിക്കുമെന്നും തെറ്റുകള്‍ തിരുത്തി മുന്നേറുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.