
ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ചാറ്റ് ചെയ്യാം ഈ ആപ്പുകള്‍ ഉപയോഗിച്ച്
പരത്വബില്ലുമായി ബന്ധപ്പെട്ട് രാജ്യം പ്രക്ഷോഭങ്ങളിലൂടെ കടന്ന് പോകുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റിന് വിലക്ക് നേരിടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഇന്റര്‍നെറ്റ് ഇല്ലാതെ ഉപയോഗിക്കാവുന്ന ചാറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇവയില്‍ പലതും ബ്ലൂടൂത്തും വെഫൈയും ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അത്തരത്തില്‍ ഇന്റര്‍നെറ്റ് ഇല്ലാതെ ഉപയോഗിക്കാവുന്ന ചില ആപ്പുകളെ പരിചയപ്പെടാം.
ഫയർ ചാറ്റ്
ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ബ്ലൂടൂത്ത് കണ്ക്ടിവിറ്റി ഉപയോഗിച്ച് അടുത്തള്ളവരുമായി ചാറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ആപ്പാണ്. എന്നാല്‍ ഇന്റര്‍നെറ്റ് ഉണ്ടെങ്കില്‍ ലോകത്തിലെ എവിടെയുള്ളവരുമായും ഈ ആപ്പ് ഉപയോഗിച്ച് ചാറ്റ് ചെയ്യാം.
സിഗ്നൽ ഓഫ് ലൈൻ
ഇന്റര്‍നെറ്റോ,ലോക്കല്‍ നെറ്റ്വര്‍ക്കോ ഇല്ലാത്ത സാഹചര്യങ്ങളില്‍ 100 മീറ്റര്‍ പരിധിക്കുള്ളില്‍ വൈഫൈ ഉപയോഗിച്ച് ചാറ്റ് ചെയ്യാന്‍ കഴിയുന്ന ആപ്പാണ്.. ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോ. എന്നിവ വൈഫൈയിലൂടെ കൈമാറാം. പേരില്‍ സാമ്യമുണ്ടെങ്കിലും സിഗ്‌നല്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച സിഗ്‌നല്‍ ആപ്പുമായി ബന്ധമില്ല സിഗ്‌നല്‍ ഓഫ്ലൈനിന്. ഈ ആപ്പിന് പിന്നില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖോഖോ ഡെവലേപ്പേഴ്സാണ്.
വോജര്‍
ഇന്റര്‍നെറ്റില്ലാതെ വോയിസ് കോളുകള്‍ ചെയ്യാന്‍ സാഹായിക്കുന്ന ആപ്പാണ് .. ഫോണ്‍ബുക്ക് ആവശ്യമില്ലാത്ത ഈ ആപ്പ് ഉപയോഗിക്കാന്‍ വൈഫൈ, ബ്ലൂടൂത്ത്,മൈക്രോഫോണ്‍ ക്യാമറ എന്നിവയുടെ പെര്‍മിഷന്‍ ആവശ്യമാണ്.
ബ്രിഡ്ജ്ഫൈ
പ്രകൃതിദുരന്തമുണ്ടാകുന്ന അവസരങ്ങളിലും വിദേശയാത്രവേളകളിലും ഇന്റര്‍നെറ്റില്ലാതെ ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന ആപ്പാണ് . . പ്രകൃതിദുരന്തമുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനത്തിന് ഇത് വളരെയധികം ഉപയോഗപ്രദമാണ്. മൂന്ന് തരത്തിലാണ് ഈ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക. മെഷ് മോഡില്‍ രണ്ടുപേര്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍ ഉപയോഗിക്കാം. വൈഫൈ ഉപയോഗിച്ച് ഒന്നിലധികം പേരുമായി ആശയവിനിമയം നടത്താം. ഈ ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് ബ്രോഡ്കാസ്റ്റിംഗ് മോഡ്. ഇതില്‍ അയക്കുന്ന മെസേജുകള്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്കും കാണാന്‍ സാധിക്കും.
ബ്രിയര്‍
ഇന്റര്‍നെറ്റ് ഇല്ലാത്ത വേളകളില്‍ ബ്ലുടൂത്ത്,വൈഫൈ എന്നിവ ഉപയോഗിച്ച് കണക്ട് ചെയ്യാന്‍ സാധിക്കുന്ന ആപ്പാണ് . അതേസമയം ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാവുമ്പോള്‍ ടോര്‍ നെറ്റ് വര്‍ക്കുമായി കണക്ടട് ചെയ്താല്‍ അയക്കുന്ന സന്ദേശങ്ങള്‍ സുരക്ഷിതവുമായിരിക്കും.