മറയൂര്‍ ആദിവാസി ഊരില്‍ യുവതിയെ വെടിവച്ചു കൊന്നു; മൂന്നു പേര് കസ്റ്റഡിയില്‍
മറയൂര്‍: ഇടുക്കി മറയൂര്‍ പാണപ്പെട്ടി കുടിയില്‍ സ്ത്രീയെ വെടിവച്ചു കൊന്നു. ചന്ദ്രിക (34)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സഹോദരിയുടെ മകന് കാളിയപ്പനാണ് വെടിവച്ചത്. ചന്ദനത്തടി മോഷ്ടിച്ചത് ചന്ദ്രിക പുറത്തു പറഞ്ഞതാണ് കൃത്യത്തിനു കാരണം. ഇന്നലെ രാത്രി ഇതേച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാകുകയും കാളിയപ്പന് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്തെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ചന്ദ്രികയുടെ സഹോദരീപുത്രന് അടക്കം മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാളിയപ്പന്, മണികണ്ഠന്, മാധവന് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ചന്ദനത്തടി മുറിച്ചു കടത്തിയത് സംബന്ധിച്ച് ചന്ദ്രിക വനംവകുപ്പിന് വിവരം നല്‍കിയെന്ന സംശയത്തിലാണ് പ്രതികള്‍ ഇവരെ വെടിവച്ചതെന്ന് പോലിസ് പറഞ്ഞു.
മൂവരും ചന്ദനമോഷണക്കേസ് പ്രതികളാണ്. ഇവരെ ചോദ്യം ചെയ്യുന്നു.