നാളെ യു.ഡി.എഫ് കരിദിനം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കത്തിൻറെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നാളെ യു.ഡി.എഫ് കരിദിനം ആചരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ രാജഭരണമോ സ്റ്റാലിന്റെ ഭരണമോ ആണ് നടക്കുന്നതെന്നും രമേശ് പറഞ്ഞു. സെക്രട്ടറിയേറ്റിലെ തീപിടിത്തം എന്‍.ഐ.എ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തീപിടിത്തം സ്വാഭാവികമല്ലെന്നും സംഭവത്തില്‍ വലിയ നിഗൂഡതയുണ്ടെന്നും സെക്രട്ടറിയേറ്റിലെത്തിയ വി.ടി. ബല്‍റാം എം.എല്‍.എ പറഞ്ഞു. തീപിടിത്തം കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.