Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്

12 November 2019 09:37 AM

തിരുവനന്തപുരം : സംസ്ഥാനത്തെ ഏറ്റവും വലിയ മുന്‍സിപ്പല്‍ കോര്‍പ്പറേഷനായ തിരുവനന്തപുരത്തിന്റെ പുതിയ നഗര പിതാവിനെ ഇന്നറിയാം. നാല് വര്‍ഷം നഗരസഭയെ നയിച്ച മുന്‍ മേയര്‍ വി കെ പ്രശാന്ത് വട്ടിയൂര്‍കാവ് എംഎല്‍എയായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് മേയര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോര്‍പ്പറേഷന്‍ ഹാളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കേവല ഭൂരിപക്ഷമില്ലാത്ത തിരുവനന്തപുരം നഗരസഭയുടെ ഭാവി നിര്‍ണയിക്കുന്നതായി മാറും. നൂറ് വാര്‍ഡ് കൗണ്‍സിലര്‍മാരുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 43 അംഗങ്ങളുള്ള എല്‍ഡിഎഫാണ് ഏറ്റവും വലിയ മുന്നണി. ബിജെപിക്ക് 35 അംഗങ്ങളുളളപ്പോള്‍ യുഡിഎഫിന് 21 കൗണ്‍സിലര്‍മാരാണുളളത്. ഒരു സ്വതന്ത്ര അംഗവുമുണ്ട്.

ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനും ചാക്ക വാര്‍ഡ് കൗണ്‍സിലറുമായ കെ ശ്രീകുമാറാണ് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി. നേമം വാര്‍ഡ് കൗണ്‍സിലറും കോര്‍പ്പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ എം ആര്‍ ഗോപനാണ് ബിജെപിയ്ക്കു വേണ്ടി മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി പേട്ട കൗണ്‍സിലറും കക്ഷിനേതാവുമായ ഡി അനില്‍ കുമാര്‍ മത്സരിക്കുന്നു.

കേവല ഭൂരിപക്ഷമില്ലാത്ത കൗണ്‍സിലില്‍ പൊതു സ്വതന്ത്രനെ നിര്‍ത്തിയാല്‍ പിന്തുണയ്ക്കാമെന്ന നിലപാടാണ് ബിജെപിയും യുഡിഎഫും കൈക്കൊണ്ടത്. എന്നാല്‍ നഗരസഭയിലെ ഏക സ്വതന്ത്ര കൗണ്‍സിലറായ ശ്രീകാര്യം വാര്‍ഡിലെ ലതാകുമാരി മത്സരക്കുന്നില്ലെന്ന നിലപാട് സ്വീകരിച്ചതോടെ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ യുഡിഎഫും ബിജെപിയും തീരുമാനം കൈക്കൊള്ളുകയായിരുന്നു. വി കെ പ്രശാന്തിന്റെ രാജിയോടെ ഒഴിവുവന്ന കഴക്കൂട്ടം വാര്‍ഡ് മാറ്റി നിറുത്തിയാല്‍ 42 അംഗങ്ങളുടെ പിന്തുണ എല്‍എഡിഎഫിനുള്ളത് കെ ശ്രീകുമാറിന്റെ വിജയം ഉറപ്പാക്കുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration