ലോകത്ത് കോവിഡ് ബാധിതര്‍ 4.30 കോടിയെത്തി
വാഷിങ്ടണ്‍: ലോകത്ത് കോവിഡ് രോഗബാധിതര്‍ നാല് കോടി മുപ്പത് ലക്ഷത്തിലേക്ക് കടന്നു. 42,924,533 പേര്‍ക്കാണ് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 1,154,761 പേര് കൊവിഡ് മൂലം മരണപ്പെട്ടു. 3.17 കോടിപേര്‍ രോഗമുക്തി നേടി. നിലവില്‍ 10,013,089 പേരാണ് ചികിത്സയില്‍ കഴിയുന്നത് എന്ന് വേള്‍ഡോ മീറ്റര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.
യുഎസ്എ, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്പെയിന്, ഫ്രാന്‍സ്, അര്‍ജന്റീന, കൊളംബിയ, മെക്സിക്കോ, പെറു എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന രാജ്യങ്ങള്‍.