കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവം, പ്രതികളെ തിരിച്ചറിഞ്ഞു
കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടി അപമാനിതയായ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കും.
സിസി ടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കും. നടി തയാറെങ്കില്‍ ഇന്ന് തന്നെ പൊലീസ് മൊഴി എടുക്കുമെന്നും വിവരമുണ്ട്.
സംഭവം അപലപനീയമാണെന്ന് വനിത കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് പ്രതികരിച്ചു. സംഭവത്തില്‍ വനിത കമ്മീഷന് സ്വമേധയാ കേസെടുതിട്ടുണ്ട്. സംഭവത്തെക്കുറിച്ച് നാളെ നടിയില്‍ നിന്നും കമ്മീഷന് തെളിവെടുക്കും.
ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. പ്രതികരിക്കാനാകാതെ പോയതില്‍ ദുഃഖമുണ്ടെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
രണ്ട് യുവാക്കള്‍ തന്നെ പിന്തുടര്‍ന്നുവെന്നും, ശരീരഭാഗത്ത് സ്പര്‍ശിച്ചുവെന്നും നടി കുറിച്ചു. തന്റെ സഹോദരി സംഭവം കണ്ടെന്നും ശേഷവും യുവാക്കള്‍ പിന്തുടര്ന്നെന്നും അവര്‍ സംസാരിക്കാന്‍ ശ്രമിച്ചുവെന്നും നടി കുറിപ്പില്‍ പറയുന്നു.