കര്‍ഷകര്‍ക്ക് മുന്നില്‍ അഞ്ചിന് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു കേന്ദ്രം
ഡല്‍ഹി : പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു കേന്ദ്ര സര്‍ക്കാര്‍ . കാര്‍ഷിക ബിൽ പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ രേഖാമൂലം അറിയിച്ചു. അതേസമയം അഞ്ചു നിര്‍ദേശങ്ങളാണ് കേന്ദ്രം കര്‍ഷകര്‍ക്ക് മുന്പില് രേഖാമൂലം നല്‍കിയത്.
താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പുനല്‍കും , സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും. സ്വകാര്യ മേഖലയെ നിയന്ത്രിക്കും, തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് കേന്ദ്രം മുന്നോട്ട് വെച്ചത്. കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളില്‍ അല്പസമയത്തിനകം സിംഗുവിലെ പ്രക്ഷോഭ സ്ഥലത്ത് സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തും.
എന്നാല്‍ നേരത്തെ നടന്ന ചര്‍ച്ചകളില്‍ കേന്ദ്രം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ തന്നെയാണ് കര്‍ഷകര്‍ക്ക് കേന്ദ്രം രേഖാമൂലം നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ നിര്‍ദേശങ്ങള്‍ എത്രത്തോളം സ്വീകരിക്കുമെന്നത് വ്യക്തമല്ല.