ടെക്ക് ഭീമന്മാരായ ഐ.ബി.എം കൊച്ചിയിലെത്തുന്നു; റിക്രൂട്ട്മെന്റ് തുടങ്ങി; ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം
കൊച്ചി: ലോകപ്രശസ്ത ടെക് കമ്പനിയായ ഐ.ബി.എം കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനി ഡെവലപ്മെന്റ് സെന്ററിലേക്കുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചു. സോഫ്റ്റ്വെയര് എന്‍ജിനീയര്‍, ഫ്രന്റ് എന്‍ഡ് ഡെവലപ്ര്, ഓട്ടോമേഷന്‍ മാനേജര്‍, ഡേറ്റ ബേസ് മാനേജര്‍, ക്ലൗഡ് ഡേറ്റ ബേസ് മാനേജര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.
കമ്പനി വെബ്സൈറ്റ് വഴിയും ലിങ്ക്ഡ് ഇന്‍ വഴിയും അപേക്ഷിക്കാം. അതേസമയം, ഔദ്യോഗികമായി ഓഫീസ് എവിടെയാണ് തുറക്കുകയെന്നത് സംബന്ധിച്ച് ഐ.ബി.എം വ്യക്തത വരുത്തിയിട്ടില്ല. കോവിഡ് സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനവും പരീക്ഷിക്കും. ഐ.ബി.എം കൊച്ചിയിലേക്ക് എത്തുന്നതോടെ ഒന്നര വര്‍ഷമായി നില നില്ക്കുന്ന അഭ്യൂഹങ്ങള്‍ക്കാണ് അറുതിയാവുന്നത്. നേരത്തെ തിരുവനന്തപുരത്ത് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.