Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

സി.എ.എ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെയുള്ള കേസുകള്‍ തമിഴ്​നാട്​ റദ്ദാക്കി

19 February 2021 03:13 PM

തെങ്കാശി(തമിഴ്​നാട്​): പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്​തവര്‍ക്കെതിരെയെടുത്ത കേസുകള്‍ റദ്ദാക്കുന്നതായി തമിഴ്​നാട്​ മുഖ്യമന്ത്രി ​എടപ്പാടി കെ പളനിസ്വാമി. തെങ്കാശി കടയനെല്ലൂരില്‍ തെരഞ്ഞെടുപ്പ്​ പ്രചാരണയോഗത്തിലാണ്​ എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രി പളനിസ്വാമി പ്രഖ്യാപനം നടത്തിയത്​. തമിഴ്​നാട്ടില്‍ ബി.ജെ.പിയുടെ മുഖ്യസഖ്യകക്ഷിയായ​ എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം രാഷ്​ട്രീയ കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്​. കേസുകള്‍ എഴുതിത്തള്ളണമെന്നും പൗരത്വ നിയമ​ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്നും ഡി.എം.കെ നേതാവ്​ എം.കെ സ്​റ്റാലിന്‍ നിരന്തരം ആവശ്യപ്പെടുന്നതിനിടയിലാണ്​ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.


മുഖ്യമന്ത്രി പറയുന്നതനുസരിച്ച്‌​ 1500 ഓളം കേസുകളാണ്​ തമിഴ്​നാട്ടില്‍ പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്​.​ പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്​ത സംഭവങ്ങളിലൊഴികെയുള്ള മുഴുവന്‍ കേസുകളും റദ്ദാക്കിയെന്നാണ്​ എടപ്പാടി പളനിസ്വാമി പറഞ്ഞത്​.

കോവിഡ്​ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്​ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ ചുമത്തിയ കേസുകളും റദ്ദാക്കിയെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. വാഹന പരിശോധന നടത്തിയും മറ്റുമായി പത്തു ​ലക്ഷത്തോളം കേസുകള്‍ ലോക്​ഡൗണ്‍ ലംഘനത്തില്‍ പൊലീസ്​ ചാര്‍ജ്​ ചെയ്​തിരുന്നുവെന്നും അവയില്‍ പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്​ത സംഭവങ്ങളിലൊഴികെയുള്ള മുഴുവന്‍ കേസുകളും റദ്ദാക്കിയെന്നും മുഖ്യമന്ത്രി എടപ്പാടി പറഞ്ഞു.

ജനങ്ങളുടെ ക്ഷേമം മുന്‍ നിര്‍ത്തിയാണ്​ കേസുകള്‍ റദ്ദാക്കുന്നതെന്നും വെള്ളിയാഴ്ച നടന്ന യോഗത്തില്‍ എടപ്പാടി അറിയിച്ചു. കൂടങ്കുളം ആണവ പ്ലാന്‍റിനെതിരെ സമരം ചെയ്​തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ റദ്ദാക്കുന്നത്​ സര്‍ക്കാറിന്‍റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി എടപ്പാടി അറിയിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration