സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി യാത്ര ചെയ്തിട്ടില്ല: വിശദീകരണവുമായി സ്പീക്കര്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ ആരോപണങ്ങളില്‍ വിശദീകരണവുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളുമായിട്ട് ഒരിക്കല്‍ പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ല. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘഠടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ലെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.
ഔദ്യോഗിക വാര്ത്താക്കുറിപ്പൂടെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതന് ശ്രീരാമകൃഷ്ണനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി അദേഹം എത്തിയത്.
ഔദ്യോഗിക സ്വഭാവമുള്ള യാത്രകള്‍ക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുതന്നെയാണ് പോയിട്ടുള്ളത്. ഔദ്യോഗികപരമായ കാര്യങ്ങള്‍ക്കുള്ള യാത്രയുടെ ചിലവ് മാത്രമേ സര്‍ക്കാരില്‍ നിന്ന് ഉപയോഗിച്ചിട്ടുള്ളുവെന്നും അദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.