തൃശൂരില്‍ കാണാതായ ആറ് പെണ്‍കുട്ടികളെ കണ്ടെത്തി
തൃശൂര്‍ : ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളെയും കണ്ടെത്തി. ആറ് പേരെയും കാണാതായി മണിക്കൂറുകള്‍ക്കകമാണ് പോലീസ് കണ്ടെത്തിയത്. സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ആളുകള്‍ക്കൊപ്പമാണ് പെണ്‍കുട്ടികള്‍ പോയത്. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, വെസ്റ്റ് പോലീസ് സ്റ്റേഷന് പരിധികളില്‍ നിന്നുള്ള ആറ് പെണ്‍കുട്ടികളാണ് ഒരേ ദിവസം ജില്ലയില്‍ നിന്ന് കാണാതായത്.
കാണാതായ കുട്ടികള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് പോലീസ് ആദ്യം അന്വേഷിച്ചത്. എന്നാല്‍ ആറ് പേരും ജില്ലയിലെ വിവിധ സ്കൂള്‍-കോളേജ് വിദ്യാര്ത്ഥിളാണെന്നും തമ്മില്‍ ബന്ധമില്ലെന്നും പോലീസ് കണ്ടെത്തി. ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പമാണ് അഞ്ച് പെണ്‍കുട്ടികള്‍ പോയതെന്ന് പോലീസ് മനസ്സിലാക്കി. കുടുംബത്തിലെ പ്രശ്നങ്ങള്‍ കാരണമാണ് ഒരു പെണ്‍കുട്ടി വീട് വിട്ടു പോയത്. ഈ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലായിരുന്നു.