ഡ്രോണ്‍ ഉപയോഗിച്ച് നഗരം അണുവിമുക്തമാക്കി തൃശൂര്‍ കോര്പറേഷന്
തൃശൂര്‍: ഡ്രോണ്‍ ഉപയോഗിച്ച് നഗരം അണുവിമുക്തമാക്കി തൃശൂര്‍ കോര്പറേഷന്. നഗരത്തില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് അണവിമുക്തമാക്കല്‍ നടപടിയെന്ന് കോര്പറേഷന് അധികൃതര്‍ പറഞ്ഞു. ഇതാദ്യമായാണ് സംസ്ഥാനത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള സാനിറ്റൈസേഷന്‍.
12 ലിറ്റര്‍ ടാങ്ക് ശേഷിയുള്ള ഡ്രോണ്‍ ഉപയോഗിച്ചാണ് നഗരം അണുവിമുക്തമാക്കിയത്. അന്തരീക്ഷത്തിലെ അണുക്കളെ നശിപ്പിക്കുന്നതിനായി സോഡിയം ഹൈപോക്ലോറൈഡും സില്‍വര്‍ നൈട്രേറ്റ് ലായനിയുമാണ് ടാങ്കില്‍ നിറയ്ക്കുന്നത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗരുഡ എയറോസ്പേസ് എന്ന സ്ഥാപനം സൗജന്യമായാണ് കോര്‍പറേഷനുവേണ്ടി സാനിറ്റൈസേഷന്‍ ചെയ്ത് നല്‍കിയത്.