തൃശൂരില്‍ ഒരു ദിവസം ആറ് പെണ്‍കുട്ടികളെ കാണാതായി
തൃശൂര്‍ : തൃശൂരില്‍ ഒരു ദിവസം കൊണ്ട് 6 പെണ്‍കുട്ടികളെ കാണാതായി. ആറ് പേരും സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളാണ്. അഞ്ച് സ്റ്റേഷന് പരിധികളിലായാണ് സംഭവം.
കാണാതായവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. പലയിടങ്ങളിലായി ഒരേ രീതിയില്‍ പെണ്‍കുട്ടികളെ കാണാതായത് പരിഭ്രാന്തി പരാതി. പെണ്‍കുട്ടികളുടെ വിശദാംശങ്ങള്‍ തേടി പോലീസ് ഇവര്‍ പഠിക്കുന്ന സ്കൂള്‍, കോളേജുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ്.