എസ്.സി-എസ്.ടി ആക്ട് ഭേദഗതി : വിധി സുപ്രീംകോടതി പുനഃപരിശോധിക്കും
ന്യൂഡല്‍ഹി: എസ്.സി.-എസ്.ടി.വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയാനുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി കോടതി സ്വീകരിച്ചു.
ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.ആര്.ഷാ, ബി.ആര് ഗവി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി സ്വീകരിക്കാന്‍ തീരുമാനിച്ചത്. 2018-മാര്‍ച്ച് 28ന്റെ സുപ്രീംകോടതി വിധിയാണ് പുനഃപരിശോധിക്കുക. എസ്.സി.-എസ്.ടി.വിഭാഗക്കാര്‍ക്കെതിരായ അതിക്രമ പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസെടുക്കാന്‍ പാടുള്ളുവെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. നിയമം ദുരുപയോഗം ചെയ്യുന്നത് കണക്കിലെടുത്തായിരുന്നു ഈ ഉത്തരവ്. ഈ വിധിപുനഃപരിശോധിക്കണമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.