അഞ്ചാംദിനവും വില കൂട്ടി; പെട്രോളിന് 91 കടന്നു, ഡീസലിന് 85
കൊച്ചി> തുടര്‍ച്ചയായ അഞ്ചാംദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്.
തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍വില 90.27 രൂപയും ഡീസല്‍വില 84.66 രൂപയുമായി. നഗരത്തിനുപുറത്ത് ചിലയിടങ്ങളില്‍ പെട്രോള്‍വില 91 രൂപ കടന്നു.
കൊച്ചി: 88.55, 84.04, കോഴിക്കോട്: 88.90, 82.99 എന്നിങ്ങനെയാണ് പുതിയ വില. ഈമാസം ഏഴാംതവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ പെട്രോളിന് 1.49 രൂപയും ഡീസലിന് 1.69 രൂപയുമാണ് കൂട്ടിയത്.
ഈ മാസം ഇതുവരെ ഒരു ലിറ്റര്‍ പെട്രോളിന് 2.14 രൂപയും ഡീസലിന് 2.38 രൂപയും കൂട്ടി.