ഇന്ധനവില ഇന്നും കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. മെയ് നാലിന് ശേഷം 23 തവണയാണ് എണ്ണ കമ്ബനികള്‍ ഇന്ധന വില കൂട്ടിയത്.
മെട്രോ നഗരങ്ങളില്‍ ഏറ്റവും കൂടിയ ഇന്ധന വില മുംബൈയിലാണ്. അവിടെ ഒരു ലിറ്റര്‍ പെട്രോളിന് 102.30 രൂപയും ഡീസലിന് 94.39 രൂപയുമാണ്. ആദ്യമായി പെട്രോള്‍ വില 100 കടക്കുന്ന മെട്രോ നഗരമായി മെയ് 29ന് മുംബൈ മാറിയിരുന്നു. ഡല്‍ഹിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 96.12 രൂപയാണ്. ഡീസലിന് 91.64 രൂപയും. ചെന്നൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.43 രൂപയും ഡീസലിന് 91.64 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 96.06 രൂപയും ഡീസലിന് 89.83 രൂപയുമാണ്.