അതിര്‍ത്തിയില്‍ ചൈനീസ് സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുന്നു
സംഘര്ഷവാസ്ത എല്ലാം പിന്മാറി ഇരു വിഭാഗത്തിലെ സൈനികരും ഒഴിഞ്ഞു പോയി എന്നിട്ടും അതിര്‍ത്തിയില്‍ സൈനിക ബലം വര്‍ധിപ്പിച്ചിരിക്കുകയാണ് ചൈന. പതിനായിരത്തിലധികം സൈനികര്‍ മേഖലയിലുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ഈ മാസം ഏറ്റുമുട്ടല്‍ നടന്ന പട്രോള്‍ പോയിന്റ് 14 ല്‍ ആണ് ചൈനീസ് സൈനികര്‍ തമ്പടിച്ചിരിക്കുന്നത്. ഗാല്‍വാന്‍ താഴ്വര ഇന്ത്യയുടേതല്ലെന്ന് കഴിഞ്ഞ ദിവസം ചൈനയുടെ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിചിത്രമായ പ്രസ്താവനക്കു പിന്നാലെയാണ് ഗാല്‍വന്‍ നദിക്കരയില്‍ സൈനികരുടെ എണ്ണം ഭീമമായി വര്‍ധിപ്പിച്ച് ചൈന രംഗത്തെത്തിയത്. സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വെളിപ്പെടുത്തിയതനുസരിച്ച് 10,000 ത്തിനു മുകളിലാണ് മേഖലയിലെ സൈനികരുടെ എണ്ണം. നൂറു കണക്കിന് ട്രക്കുകളും സൈനിക വാഹനങ്ങളും ഇവരോടൊപ്പം നിലയുറപ്പിച്ചു കഴിഞ്ഞു.