രാജ്യത്ത് കോവിഡ് രോഗികളില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 6088 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ 6,088 പേര്‍ക്ക് രോഗം ബാധിച്ചു. 188 പേര് കോവിഡ് ബാധിച്ച് മരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളില്‍ നിന്ന് വ്യക്തമായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1.18 ലക്ഷമായി ഉയര്‍ന്നു. 3,583 പേരാണ് കോവിഡ് മൂലം മരിച്ചത്. 48,534 പേര് രോഗമുക്തി നേടി. 40.37 ശതമാനമാണ് രോഗമുക്തി നിരക്ക്.
അതേസമയം, രാജ്യത്തെ വിമാന സര്‍വിസ് തിങ്കളാഴ്ച ആരംഭിക്കും. ഇന്ത്യ സ്പീഡ് പോസ്റ്റ് സേവനം 15 രാജ്യങ്ങളിലേക്ക് തപാല്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. നാലാം ഘട്ട ലോക്ഡൗണ്‍ ഇളവുകളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് രോഗികളുടെ എണ്ണം ഉയരുന്നത്.