Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു

ഹിമാചല്‍ പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്: സിപിഎമ്മിന് ഉജ്ജ്വല മുന്നേറ്റം. അഞ്ച് വര്‍ഷം കൊണ്ട് 42 സീറ്റില്‍ നിന്ന് ഉയര്‍ന്നത് 337 സീറ്റിലേക്ക്

01 February 2021 09:20 PM

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൊയ്ത് സിപിഐ എം. 2016ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 2 ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ മാത്രമായിരുന്നു സിപിഐ എമ്മിനുണ്ടായിരുന്നത്. 2021ല്‍ ഇത് 12 ആയി വര്‍ധിച്ചു. 2016ല്‍ ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് തലത്തില്‍ ആകെ സിപിഐ എമ്മിന് ലഭിച്ചത് 42 സീറ്റുകളായിരുന്നെങ്കില്‍ ഇത്തവണ 337 സീറ്റുകളില്‍ വിജയിക്കാനായി. 25 പഞ്ചായത്തുകളില്‍ പ്രസിഡന്റ് പദവിയും 30 പഞ്ചായത്തുകളില്‍ വൈസ് പ്രസിഡന്റ് പദവിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്.

ജനകീയ വിഷയങ്ങളിലെ ശക്തമായ ഇടപെടലിന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള നിരന്തരമായ സമരങ്ങളുടെയും പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന്റെ നേട്ടങ്ങള്‍ക്ക് ഇടയാക്കിയത്. പൊലീസിന്റെ അതിക്രൂരമായ ആക്രമണങ്ങളില്‍ പരിക്കേറ്റ അനവധി യുവാക്കളും തെരഞ്ഞെടുപ്പില്‍ ജയിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കിസാന്‍സഭയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വലിയ പ്രക്ഷോഭമാണ് സംഘടിപ്പിച്ചത്.

തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്‍പ് തന്നേ സിപിഐ എം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ഓംകാര്‍ ഷാദ് പറഞ്ഞു. ജില്ലാ, ലോക്കല്‍ കമ്മിറ്റികളെല്ലാം മുന്‍കൂട്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജനങ്ങളില്‍ നിന്നും പ്രത്യേകിച്ച്‌ യുവാക്കളില്‍ നിന്നും വലിയ പിന്തുണയാണ് പാര്‍ട്ടിക്ക് ലഭിച്ചത്. എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥിപോരാട്ടങ്ങളും കരുത്തായി. വളരെ ചെറിയ വോട്ടുകള്‍ക്കാണ് പാര്‍ട്ടിയുടെ പല സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടതും. മികച്ച വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും കര്‍ഷകര്‍ക്ക് മതിയായ സുരക്ഷയും ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ പാര്‍ട്ടി തുടരുമെന്നും ഓംകാര്‍ ഷാദ് പറഞ്ഞു.

2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിയോഗ് മണ്ഡലത്തില്‍ നിന്നും സിപിഐ എം സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്രകമ്മിറ്റി അംഗമായ രാഗേഷ് സിംഗ വിജയിച്ചിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration