Tuesday, May 07, 2024
 
 
⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം ⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ് ⦿ അധ്യാപകർക്കുള്ള കൈറ്റിന്റെ എഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി ⦿ ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും;  മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ⦿ തീയതി നീട്ടി ⦿ വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം ⦿ ലൈഫ് ഗാര്‍ഡ് നിയമനം ⦿ ജില്ലാ കലക്ടറുടെ സഹായത്തണലില്‍ പൂവിടുന്ന കായിക സ്വപ്നങ്ങളുമായി ശിവാനി ⦿ ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം: ലേബർ കമ്മീഷണർ
News

യെദ്യൂരപ്പയുടെ പേരില്‍ പരാതിനല്‍കിയ മുന്‍ വൈസ് ചാന്‍സലര്‍ കൊല്ലപ്പെട്ടനിലയില്‍

17 October 2019 09:39 AM

ബെംഗളൂരു: ഭൂമി അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ പേരില്‍ പരാതി നല്‍കിയ അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൊല്ലപ്പെട്ടനിലയില്‍.ഡോ. ഡി. അയ്യപ്പ ദൊറെയാണ് ആര്‍.ടി. നഗറിലെ വീടിനുസമീപത്തെ റോഡില്‍ അജ്ഞാതരുടെ കുത്തേറ്റുമരിച്ചത്. ചൊവ്വാഴ്ച രാത്രി നടക്കാനിറങ്ങിയപ്പോള്‍ കുത്തേറ്റതാണെന്നാണ് പോലീസ് സംശയിക്കുന്നത്. നടക്കാന്‍പോയശേഷം വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊലപാതകകാരണം അറിവായിട്ടില്ല. ആര്‍.ടി. നഗര്‍ പോലീസ് കേസെടുത്തു. സംഭവംനടന്ന സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുകയാണ്. നേരത്തേ ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. അയ്യപ്പ 2018-ലെ നിയമസഭാതിരഞ്ഞെടുപ്പ് സമയത്ത് 'ജന സമനയ പാര്‍ട്ടി' രൂപവത്കരിച്ചിരുന്നു. പൊതുരംഗത്ത് സജീവമായ അയ്യപ്പ, കലസ-ബന്ദൂരി ജലവിതരണപദ്ധതിക്കായി സമരവും സംഘടിപ്പിച്ചിരുന്നു.

2010-ല്‍ മുഖ്യമന്ത്രിയായിരിക്കെ ബി.എസ്. യെദ്യൂരപ്പ, ഡോ. കെ. ശിവരാം കാരന്ത് ലേഔട്ടിനായി സ്ഥലമേറ്റെടുത്തുള്ള വിജ്ഞാപനം നിയമവിരുദ്ധമായി റദ്ദാക്കിയെന്നാരോപിച്ചാണ് ഡോ. അയ്യപ്പ അഴിമതിനിരോധനബ്യൂറോയില്‍ പരാതിനല്‍കിയത്. എന്നാല്‍, 2017 സെപ്റ്റംബര്‍ 22-ന് കര്‍ണാടക ഹൈക്കോടതി പരാതിയിലെ അന്വേഷണം സ്റ്റേചെയ്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration