Wednesday, May 01, 2024
 
 
⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ്
News

കോവിഡിന്​ ശമനമില്ല; കര്‍ണാകടയില്‍ ലോക്​ഡൗണ്‍ ജൂണ്‍ ഏഴുവരെ നീട്ടി

22 May 2021 12:18 PM

ബംഗളൂരു: കോവിഡ്​ വ്യാപനത്തിൻറെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ലോക്​ഡൗണ്‍ 14 ദിവസത്തേക്ക്​ കൂടി നീട്ടി. മേയ്​ 24 മുതല്‍ ജൂണ്‍ ഏഴുവരെയാണ്​ ലോക്​ഡൗണ്‍ നീട്ടിയത്​.

മുതിര്‍ന്ന മന്ത്രിമാരും ചീഫ്​ സെക്രട്ടറിയും മറ്റു വിദഗ്​ധരുമായി സംസാരിച്ചതിന്​ ശേഷമാണ്​ ലോക്​ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്ന്​ മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പ പറഞ്ഞു.

വിദഗ്​ധരുടെ നിര്‍ദേശത്തിൻറെ അടിസ്​ഥാനത്തിലാണ്​ ലോക്​ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്നും ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു.

കോവിഡ്​ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ മാസ്​ക്​ നിര്‍ബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
കോവിഡിൻറെ രണ്ടാം തരംഗം രാജ്യത്ത്​ ആരംഭിച്ചതോടെ ഏപ്രില്‍ ഏഴുമുതല്‍ കര്‍ണാടകയില്‍ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിലേറെയായി ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ബംഗളൂരു നഗരത്തില്‍ ഉള്‍പ്പടെ രോഗവ്യാപനം കുറക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ്​ ലോക്​ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ വീണ്ടും തീരുമാനിച്ചത്​.

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 32,218 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 353 മരണവും സ്​ഥിരീകരിച്ചു. ഇതോടെ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 23,67,742 ആയി ഉയര്‍ന്നു. 24,207 പേരാണ്​ കര്‍ണാകടയില്‍ മരിച്ചതെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചു. 5,14,238 പേരാണ്​ സംസ്​ഥാനത്ത്​ ചികിത്സയിലുള്ളത്​.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration