ഞായറാഴ്ച ക്രിസ്ത്യന്‍ പള്ളികളില്‍ പ്രാര്‍ഥനക്ക് കൂടുതല്‍ ഇളവില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ഥനക്ക് കൂടുതല്‍ ഇളവ് നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ടി.പി.ആര് കുറയാത്തതാണ് കാരണം. കൂടുതല്‍ ഇളവ് വേണമെന്ന് ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
ആരാധനാലായങ്ങളില്‍ 15 പേര് എന്ന നിലവിലുള്ള അനുമതി ഉപയോഗിച്ച് പ്രാര്‍ഥന നടത്താം. വാരാന്ത്യ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ഇളവ് നല്‍കാനാകില്ലെന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്. ചൊവ്വാഴ്ച അവലോകന യോഗം നടത്തി തീരുമാനങ്ങള്‍ പുനരാലോചിക്കാമെന്നാണ് സര്‍ക്കാറിന്റെ നിലപാട്.