സംസ്ഥാനത്ത് ഇന്നും മഴ തുടരും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
ബെംഗളൂരു: കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ ഏഴു വരെ നീട്ടി. രണ്ടാം തരംഗത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.
മേയ് 10 ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ 24 ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
വെള്ളിയാഴ്ച കര്‍ണാടകയില്‍ 32,218 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 353 മരണവും റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് ഇതുവരെ 23,67,742 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24,207 പേര് ഇതുവരെ മരിച്ചു. നിലവില്‍ 5,14,238 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.