സംസ്ഥാനത്ത് ഇന്ന് എട്ട് പുതിയ ഹോട്ട് സ്പോട്ടുകള്‍, 18 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് എട്ട് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ വെച്ചൂര്‍ (10), മങ്ങാട്ടുപള്ളി (10), കറുകച്ചാല്‍ (9), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്‍ഡ് 11), ആറന്മുള (18), പാലക്കാട് ജില്ലയിലെ ആലത്തൂര്‍ (11), നെന്മാറ (9), എറണാകുളം ജില്ലയിലെ അറക്കുഴ (5, 7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 18 പ്രദേശങ്ങളെ ഇന്ന് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്താകെ 633 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അതേസമയം കേരളത്തില്‍ ഇന്ന് 9016 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 7991 പേര് രോഗമുക്തി നേടുകയും ചെയ്തു