ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോണള്‍ഡ് ട്രംപ്
ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി അമേരിക്കല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആശുപത്രിയില്‍ എത്തിയപ്പോഴുള്ളതിനെക്കാള്‍ ഒരുപാട് മെച്ചപ്പെട്ടു. വരും ദിവസങ്ങള്‍ നിര്‍ണായകമാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ട്രംപ് പറഞ്ഞ്. ട്രംപിന്റെ ആരോഗ്യനിലയില്‍ വൈറ്റ് ഹൗസ് ആശങ്ക പ്രടകിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഡോണള്‍ഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചത്. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തേ ട്രംപിന്റെ ഉപദേശക ഹോപ് ഹിക്സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.