ഡല്‍ഹി കലാപം: ഷിഫ ഉര് റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ജാമിയ മിലിയ അലുമിനി അസോസിയേഷന് പ്രസിഡന്റ് ഷിഫ ഉര് റഹ്മാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ അക്രമങ്ങളില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഷിഫ ഉര് റഹ്മാനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച നിരവധി തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഷിഫയെ അറസ്റ്റ് ചെയ്തതെന്നാണ് ഡല്‍ഹി പൊലീസിൻ്റെ വാദം. കോവിഡ് മറവില്‍ ഡല്‍ഹി പൊലീസ് ഒരു വിഭാഗത്തെ പ്രത്യേകമായി വേട്ടയാടുന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് പുതിയ അറസ്റ്റ്.
നേരത്തെ ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെതിരെ ഡല്‍ഹി പൊലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു രാജ്യദ്രോഹ കുറ്റമാണ് ഷര്‍ജീലിനെതിരെ ചുമത്തിയത്. ഡിസംബര്‍ 15ന് ജാമിയ മിലിയ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം സ്പര്‍ധയുണ്ടാക്കുന്നതാണെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസ് ഷര്‍ജിലിനെ അറസ്റ്റ് ചെയ്തിരുന്നത്.