Friday, May 03, 2024
 
 
⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം

ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകം; ആം ആദ്മി പാര്‍ട്ടി കൗൺസിലറെ പാർട്ടിയിൽ നിന്ന് പുറത്താക്കി

28 February 2020 12:14 PM

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ നടപടി. താഹിര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ആം ആദ്മി അറിയിച്ചു. ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് താഹിര്‍ ഹുസൈനെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് എടുത്ത സാഹചര്യത്തിലാണ് പാര്‍ട്ടി നടപടി.

അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ നിരപരാധിയെന്ന് തെളിയുന്നതു വരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും താഹിര്‍ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്തതായി ആം ആദ്മി പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തെ, കലാപകാരികള്‍ ആക്രമണത്തിനുപയോഗിച്ച പെട്രോള്‍ ബോംബുകളും കല്ലുകളും ആസിഡ് ബള്‍ബുകളും ഉള്‍പ്പെടെയുള്ളവ താഹിറിന്റെ നാല് നില കെട്ടിടത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 302 പ്രകാരമാണ് താഹിര്‍ ഹുസൈനെതിരെ കേസെടുത്തത്.

അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയത് താഹിര്‍ ഹുസൈന്റെ നേതൃത്വത്തില്‍ ആണെന്ന് അങ്കിത് ശര്‍മയുടെ കുടുംബം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താഹീര്‍ ഹുസ്സൈന്റെ വീടിന് മുകളില്‍ നിന്നാണ് കല്ലേറുണ്ടായത്. പിന്നീട് വീട്ടില്‍ നിന്ന് ഇറങ്ങി വന്ന അക്രമികള്‍ അങ്കിത് ശര്‍മ്മ അടക്കം നാല് പേരെ പിടിച്ചുകൊണ്ടുപോവുകയും തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ വെടിവെച്ചെന്നും അങ്കിതിന്റെ അച്ഛന്‍ രവീന്ദര്‍ കുമാര്‍ പറഞ്ഞിരുന്നു. താഹിര്‍ ഹുസൈന്‍ അക്രമികള്‍ക്കൊപ്പം വീടിന് മുകളില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration