ഡല്‍ഹി കലാപം; അമിത് ഷാ ഇന്ന് വിശദീകരണം നല്‍കും
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ വിശദീകരിക്കും. പ്രധാനമന്ത്രി അധ്യക്ഷനാകുന്ന യോഗത്തില്‍ കലാപം നിയന്ത്രിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കണക്കുകളും നാശനഷ്ടങ്ങളുടെ വിവരവും അമിത് ഷാ വിശദീകരിക്കും.
കലാപത്തില്‍ ഇതുവരെ 20 പേര് മരിച്ചു. പോലീസുകാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പടെ 250 ഓളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഘര്‍ഷ മേഖലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.