അടുത്ത രണ്ട് മാസം കോവിഡ് ഉയര്‍ന്ന നിരക്കിലെത്തും; മുന്നറിയിപ്പുമായി ഐഎംഎ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം അടുത്ത രണ്ട് മാസം ഉയര്‍ന്ന നിരക്കിലെത്തുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). കേരളത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് രൂക്ഷമായ കോവിഡ് വ്യാപനമാണെന്നും പ്രതിദിനം ഇരുപതിനായിരം രോഗബാധിതര്‍ വരെ ഉണ്ടാകാമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്തെ സംബന്ധിച്ചു വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് എബ്രഹാം വര്‍ഗീസ് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ജാഗ്രത പാലിക്കണം. കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തണം. സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഫലം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എബ്രഹാം വര്‍ഗീസ് അഭിപ്രായപ്പെട്ടു.