ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാന്‍ സാധ്യത; സംസ്ഥാനത്ത് മൂന്ന് ദിവസം മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തമാകുന്നു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി തമിഴ്നാടിന്റെ തെക്കന്‍ തീരത്തെത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തില്‍ ചൊവ്വാഴ്ചമുതല്‍ മൂന്നുദിവസം കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. ഇടുക്കി മുതല്‍ തെക്കോട്ടുള്ള ജില്ലകളിലാണ് മഴയും കാറ്റും ശക്തമാവുന്നത്.ഡിസംബര്‍ രണ്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കിയില്‍ റെഡ്അലര്‍ട്ടും പ്രഖ്യാപിച്ചു. മൂന്നിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.