വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ആലപ്പുഴ: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, അലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തമായതോടെയാണ് കേരളത്തില്‍ മഴ സജീവമായത്. ജൂണില്‍ ആരംഭിച്ച കാലവര്‍ഷം രണ്ട് ആഴ്ചയിലേറെയായി മന്ദഗതിയിലായിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമായി മാറിയതോടെ കേരളത്തില്‍ വീണ്ടും മഴ സജീവമാകുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കാര്യമായ മഴ ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച്ച വരെ വ്യാപക മഴ പെയ്യുമെന്നാണ് പ്രവചനം.