കൊച്ചിയില്‍ ഹോട്ടലുകളില്‍ സിബിഐ റെയ്ഡ്
കൊച്ചി: സ്റ്റാര്‍ പദവി നേടാനായി ഹോട്ടലുകള്‍ കോഴ നല്‍കിയെന്ന് സിബിഐ കണ്ടെത്തല്‍. കേരളത്തിലടക്കം രാജ്യമൊട്ടാക്കെ വ്യാപക റെയ്ഡ് പുരോഗമിക്കുകയാണ്. ചെന്നൈയിലെ ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥരാണ് കോഴ വാങ്ങിയത്. സിബിഐ നടത്തിയ പരിശോധനയില്‍ 50 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യാ ടൂറിസത്തിന്റെ റീജ്യണല്‍ ഉദ്യോഗസ്ഥര്‍ക്കാണ് കോഴ നല്‍കിയിരിക്കുന്നത്.
റീജ്യണല്‍ ഡയറക്ടര്‍ സഞ്ജയ് വാട്സ്, അസിസ്റ്റന്‍്റ് ഡയറക്ടര്‍ രാമകൃഷ്ണ എന്നിവര്‍ക്കാണ് കോഴ നല്‍കിയത്. കേരളത്തിലെ ഹോട്ടലുകളും ഏജന്്റുമാരുടെ വീടുകളും കേന്ദ്രീകരിച്ച് സിബിഐ റെയ്ഡ് പുരോഗമിക്കുകയാണ്. ഇടനിലക്കാര്‍ വഴിയാണ് കോഴ കൈമാറിയത്. അടിസ്ഥാന സൗകര്യം പോലമില്ലാത്ത ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കിയെന്നാണ് സിബിഐ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.