BevQ; കണ്‍കഷൻ തകരാറ് പ്രശ്നം എങ്ങനെ പരിഹരിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്പനയുടെ തിരക്ക് നിയന്ത്രിക്കാനായി ഓണ്‍ലൈന്‍ ടോക്കണ്‍ നല്കാൻ ആരംഭിച്ച മൊബൈൽ അപ്പ്ലികേഷനുമായി ബന്ധപ്പെട്ട നിരവധി സാങ്കേതിക സംശയങ്ങൾ നിലനിൽക്കുന്നു. നേരത്തെ ഒ.ടി.പി പ്രശ്നമായിരുന്നു. അത് നിർമ്മാതാക്കളുടെയും എസ്എംഎസ് സേവന നിലവിൽ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത വെരിഫിക്കേഷന് ശ്രമിക്കുന്നവർക്ക് ഒ.ടി.പി ലഭിക്കുന്നുണ്ട്.ധാതാക്കളുടെയും സാങ്കേതിക പ്രശ്നമായിരുന്നു. അത് പിന്നീട് പരിഹരിക്കുകയുണ്ടായി.
ഒരു ഫോൺ നമ്പറിൽ ടോക്കൺ ലഭിച്ചു കഴിഞ്ഞാൽ പിന്നീട് 5 ദിവസത്തിന് ശേഷം മാത്രമാണ് ആ മൊബൈൽ നമ്പറിൽ ടോക്കൺ ലഭിക്കുക. ഡ്യൂവൽ സിം ഉള്ള പലരും തങ്ങളുടെ മറ്റൊരു നമ്പർ കൂടി ഈ അവസരത്തിൽ ഉപയോഗിക്കുന്നു. പക്ഷെ അങ്ങനെ ഉപയോഗിക്കുമ്പോൾ കണ്‍കഷൻ തകരാറ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ആപ്പ്ലികേഷനിൽ വരുന്നുണ്ട്.
ഇതിനു പരിഹാരമായി നിങ്ങളുടെ ഫോണിലെ ആപ്പ് സെറ്റിങ്സ് തുറക്കുക. അതിൽ ബെവ്കോ ആപ്പ് തെരെഞ്ഞെടുത്തതിന് ശേഷം അതിന്റെ ഡാറ്റ പൂർണ്ണമായും ക്ലിയർ ചെയ്തു കളയണം. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, കാഷെ ഡാറ്റ മാത്രമായി ക്ലിയർ ചെയ്യരുത്. ക്ലിയർ ഡാറ്റ എന്ന ഓപ്ഷൻ തന്നെ കൊടുക്കണം. ഇതിനുശേഷം നിങ്ങൾക്ക് BevQ ആപ്പ് വീണ്ടും തടസമില്ലാതെ ഉപയോഗിക്കാം.