മദ്യശാലകള്‍ തുറക്കുന്നത് വൈകിയേക്കും
തിരുവനന്തപുരം: ബിവറേജസ് കോര്പറേഷന് ഔട്ട്ലറ്റുകളും ബാറുകളും തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും മദ്യവിതരണം വൈകിയേക്കും. ബെവ്ക്യൂ ആപ്പിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്ക്കുന്നതാണു കാരണം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എക്സൈസ്-ബെവ്കോ പ്രതിനിധികള്‍ ബുധനാഴ്ച എക്സൈസ് മന്ത്രി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തും.
മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാന്‍ മൊബൈല്‍ ആപ്പ് ഏര്‍പ്പെടുത്തണോ അതോ പൊലിസിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിച്ചാല്‍ മതിയോ എന്ന കാര്യത്തിലാണ് അവ്യക്തത.
ബെവ്ക്യൂ ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ ബവ്റിജസ് കോര്‍പറേഷനു തൃപ്തിയില്ല. ആവശ്യത്തിന് ഷോപ്പുകള്‍ തുറക്കുന്നത് കൊണ്ട് തിരക്കുണ്ടാകില്ലെന്നും പൊലിസിനെ ഉപയോഗിച്ച് തന്നെ നിയന്ത്രിക്കാമെന്നുമാണ് എക്സൈസിന്റെ നിലപാട്.
മാത്രമല്ല കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളില്‍ മദ്യ വില്‍പ്പനക്ക് അനുമതിയില്ല. അത്തരം പ്രദേശങ്ങളിലെ വില്‍പ്പനശാലകളെ ആപ്പില്‍ നിന്ന് ഒഴിവാക്കണം ഇത്തരം പ്രായോഗിക പ്രശ്നങ്ങള്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ വിലയിരുത്തും.അതിനു ശേഷം മാത്രമേ മദ്യവില്‍പ്പന എന്നു തുടങ്ങണം, എന്ത് ക്രമീകരണം ഏര്‍പ്പെടുത്തണം ഏര്‍പ്പെടുത്തണം എന്നതില്‍ അന്തിമ തീരുമാനം സ്വീകരിക്കാനാകു.