ബെവ്കോ ഔട്ട്ലെറ്റുകള് നാളെ തുറക്കും
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകളുള്ള ഇടങ്ങളില്‍ മദ്യവില്പന ശാലകള്‍ നാളെ തുറക്കും. രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഏഴ് മണി വരെയായിരിക്കും മദ്യവില്പന ശാലകളിലെ പ്രവര്‍ത്തന സമയം.
പെരുന്നാള്‍ പ്രമാണിച്ച് മൂന്ന് ദിവസം ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് നാളെ മദ്യവില്പന ശാലകള്‍ തുറക്കുക. എ, ബി, സി കാറ്റഗറിയിലുള്ള പ്രദേശങ്ങളിലായിരിക്കും മദ്യവില്പന ശാലകള്‍ തുറക്കുക. ഡി കാറ്റഗറിയിലുള്ള പ്രദേശത്ത് ഇളവ് ബാധകമായിരിക്കില്ല.