ബിടെക് ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല നടത്തിയ ബി.ടെക് എസ് 1 (2019 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ലൈഫ് സ്കില്‍സ് കോഴ്സ് (HUN101) പാസ്/ഫെയില്‍ കോഴ്സ് ആയതുകൊണ്ട് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് ഗ്രേഡ് 'പി' ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ktu.edu.in.