ബിസിസിഐയുടെ ആസ്തിയില്‍ വന്‍ വര്‍ദ്ധനവ്, 2597 കോടി രൂപ വര്‍ദ്ധിച്ച് 14,489 കോടിയായി
ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്‍്റെ ആസ്തിയില്‍ പോയ വര്‍ഷം വന്‍ വര്‍ദ്ധനവ്. 2017-2018 വര്‍ഷത്തേക്കാള്‍ 2597 കോടി രൂപയാണ് ആസ്തിയില്‍ പോയ വര്‍ഷം വര്‍ദ്ധിച്ചത്. ഇതോടെ ബിസിസിഐയുടെ ആകെ ആസ്തി മൂല്യം 14,489 കോടിയായി. 2017-2018 വര്‍ഷത്തില്‍ 11892 കോടിയായിരുന്നു ബിസിസിഐയുടെ ആകെ ആസ്തി മൂല്യം. 2018-2019 ല്‍ ബിസിസിഐയുടെ വരുമാനം 4017 കോടിയാണ്. ഇതില്‍ 2407 കോടിയും ഐപിഎല്‍ ക്രിക്കറ്റില്‍ നിന്നുമാണ് ലഭിച്ചത്. ഇന്ത്യന്‍ ടീമിന്‍്റെ പരസ്യ - മാധ്യമ അവകാശം വഴി 828 കോടിയും ലഭിച്ചപ്പോള്‍ ഈ വര്‍ഷക്കാലയളവിലെ ചില വ് 1592 കോടി രൂപയാണ്.
ബിസിസിഐയുടെ ബാങ്ക് ബാലന്‍സ്, നിക്ഷേപങ്ങള്‍, സ്റ്റേഡിയങ്ങള്‍ അടക്കും സ്ഥിരം ആസ്തി കൂടി പരിഗണിച്ചാണ് ആകെ ആസ്തി മൂല്യം കണക്കാക്കിയിരിക്കുന്നത്.