ഐ.പി.എല്ലിന്റെ സ്പോണ്സര്ഷിപ്പില് നിന്ന് വിവോ പിന്മാറിയാതായി ബി.സി.സി.ഐ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മുഖ്യ സ്പോണ്സര്ഷിപ്പില് നിന്ന് വിവോ പിന്മാറിയതായി അറിയിച്ച് ബി.സി.സി.ഐ. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിന് വിവോ തുനിഞ്ഞത്.
2018ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സമയത്താണ് വിവോ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രധാന സ്പോണ്‍സറായത്. അന്ന് അഞ്ച് വര്‍ഷത്തേക്ക് 2190 കോടിയുടെ കരാറിലാണ് വിവോ ഐ.പി.എല്‍ സ്പോണ്‍സര്‍മാര്‍ ആയത്. എന്നാല്‍ 2021 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് വിവോ വീണ്ടും ഐ.പി.എല്ലിന്റെ സ്പോണ്‍സറാവുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ കൊറോണ വൈറസ് പടരുന്നതിനെ തുടര്‍ന്ന് യു.എ.ഇയില്‍ വെച്ചാണ് ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുന്നത്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐ.പി.എല്‍ നടക്കുക.