നാംകാബ്സ് 3.0 ശില്പശാല സംഘടിപ്പിച്ചു
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വായ്പ നൽകുന്നതിൽ അവബോധം വർദ്ധിപ്പിക്കുന്നതിനായി സുൽത്താൻ ബത്തേരി സപ്ത റിസോർട്ടിൽ നാംകാബ്സ് 3.0 ശിൽപ്പശാല സംഘടിപ്പിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ പി.കെ മുഹമ്മദ് സാജിദ് ഉദ്ഘാടനം ചെയ്തു. വ്യവസായ മേഖലയിൽ ലഘു, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങൾക്ക് കൃത്യമായി വായ്പ അനുവദിക്കുന്നതിലും അവരെ വിലയിരുത്തുന്നതിലും ഉദ്യോഗസ്ഥർക്ക് വേണ്ട പരിശീലനം നൽകുകയായിരുന്നു ശിൽപ്പശാലയുടെ ലക്ഷ്യം. രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാലയിൽ 17 ഓളം ബാങ്കുകളിൽ നിന്ന് 51 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്തു. എസ്.എൽ.ബി.സി കൺവീനറും കനറാ ബാങ്ക് ജനറൽ മാനേജറുമായ കെ.എസ് പ്രദീപ് സംസാരിച്ചു.

