2026ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് അപേക്ഷിക്കാം
മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ 2026ലേക്ക് പുതുക്കുന്നതിന് 2025 ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. 2025ൽ അക്രഡിറ്റേഷൻ പതുക്കി, കാർഡ് ലഭിച്ചവരാണ് പുതുക്കേണ്ടത്. www.prd.kerala.gov.in വെബ്‌സൈറ്റിൽ ചുവടെ നൽകിയിട്ടുള്ള മീഡിയ അക്രഡിറ്റേഷൻ പുതുക്കൽ ലിങ്കിൽ കയറിയാണ് അപേക്ഷ നൽകേണ്ടത്. https://duk.ac.in/iprd/ എന്ന ലിങ്കിലൂടെയും പുതുക്കാം. ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നതാണ് ഉചിതം. അക്രഡിറ്റേഷൻ നമ്പരും പാസ്‌വേഡും നൽകി നിലവിലുള്ള പ്രൊഫൈൽ പേജിൽ പ്രവേശിക്കാം. പാസ്‌വേഡ് ഓർമയില്ലാത്തവർ ഫൊർഗോട്ട് പാസ്‌വേഡ് വഴി റീസെറ്റ് നൽകിയാൽ പുതിയ പാസ്‌വേഡ് അക്രഡിറ്റേഷൻ കാർഡിൽ നൽകിയിട്ടുള്ള ഇ മെയിലിൽ ലഭിക്കും. (പുതിയ പാസ്‌വേഡ് മെയിലിലെ ഇൻബോക്‌സിൽ കണ്ടില്ലെങ്കിൽ സ്പാം ഫോൾഡർ കൂടി പരിശോധിക്കണം.)
പ്രൊഫൈലിൽ (ഫോട്ടോ, ഒപ്പ്, തസ്തിക, ജില്ല, വിലാസം തുടങ്ങി) ആവശ്യമായ തിരുത്തലുകൾ വരുത്താവുന്നതാണ്. ബ്യൂറോയിലുള്ളവർ മീഡിയാ വിഭാഗത്തിലും എഡിറ്റോറിയൽ ജീവനക്കാർ ജേണലിസ്റ്റ് വിഭാഗത്തിലുമാണ് അപേക്ഷിക്കേണ്ടത്. രേഖപ്പെടുത്തിയ വിവരങ്ങൾ അപേക്ഷകന് പരിശോധിക്കാൻ പ്രിവ്യൂ സൗകര്യം ലഭ്യമാണ്. അപ്‌ഡേഷനുകൾ കൺഫേം ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടെയോ ഒപ്പും സീലുമായി സാക്ഷ്യപത്രം സഹിതം ജില്ല ഇൻഫർമേഷൻ ഓഫീസിൽ ഡിസംബർ 10ന് വൈകിട്ട് 5നകം നൽകണം. നിലവിൽ ഉള്ള കാർഡിന്റെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പുതിയതായി അക്രഡിറ്റേഷൻ അനുവദിച്ചവർക്ക്: 29.10.2005 ലെ സി1/83/2025 ഐ&പിആർഡി ഉത്തരവ് പ്രകാരം പുതുതായി അക്രഡിറ്റേഷൻ അനുവദിച്ചവർ https://duk.ac.in/iprd/index.php ലിങ്കിലൂടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യണം.

