ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ പ്രവർത്തനമാരംഭിച്ചു
മണ്ഡല-മകരവിളക്ക് കാലത്ത് മാധ്യമ ഏകോപനത്തിനും സഹായത്തിനും പ്രചാരണത്തിനുമായി ഇന്‍ഫര്‍മേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മീഡിയ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ നിര്‍വഹിച്ചു. ചടങ്ങില്‍ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പി ഡി സന്തോഷ് കുമാർ, ഐ പി ആർ ഡി അസിസ്റ്റൻ്റ് എഡിറ്റർ രാഹുൽ പ്രസാദ്, അസി. ഇൻഫർമേഷൻ ഓഫീസർ പി എസ് സജിമോൻ, ശബരിമല പി.ആര്‍.ഒ. ജി.എസ്. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
തീർത്ഥാടനത്തിൻ്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളും ദേവസ്വം ബോര്‍ഡും വിവിധ ഏജന്‍സികളും ശബരിമലയില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മീഡിയ സെന്ററില്‍ നിന്ന് മാധ്യമങ്ങള്‍ മുഖേന പൊതുസമൂഹത്തിനു ലഭ്യമാക്കും. വലിയ നടപ്പന്തലിനു സമീപം കൊപ്രക്കളത്തിലേക്ക് തിരിയുന്ന ഭാഗത്താണ് മീഡിയ സെന്റര്‍. ഫോണ്‍- 04735 202664.

