Wednesday, April 01, 2026
 
 
⦿ പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽ.പി.ജി. കപ്പൽ കൊച്ചി തീരത്ത് ⦿ കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി ⦿ ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയുടെ ഹര്‍ജികള്‍ തള്ളി ⦿ പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ് ⦿ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ് ⦿ കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ ⦿ സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ⦿ കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു; വരുന്ന നാല് ദിവസം വ്യാപക മഴ ⦿ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും കഴിക്കാനാകില്ല: വിമര്‍ശനവുമായി മമത ബാനര്‍ജി ⦿ വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും ⦿ പാലക്കാട് കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗികപീഡന പരാതി ⦿ ‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; ട്രംപ് ⦿ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര ⦿ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും ⦿ കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം ⦿ യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു ⦿ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; എ ഇർഷാദിനെതിരെ നടപടി ⦿ സ്വർണവില വീണ്ടും മുന്നോട്ട് ⦿ ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, ഞാൻ പോയില്ല; LDFവീണ്ടും വരണം: കൃഷ്ണപഭ ⦿ കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി ⦿ നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു ⦿ മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത് ⦿ ഏപ്രിൽ 9ന് പൊതു അവധി ⦿ രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്; പ്രധാനമന്ത്രി ⦿ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ⦿ പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ അമേരിക്ക-ഇസ്രയേല്‍ ആക്രമണം: ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍ ⦿ സ്വർണവിലയിൽ വൻ ഇടിവ്; 7500 ലധികം രൂപ കുറഞ്ഞു ⦿ തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന ⦿ പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ⦿ കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി ⦿ ട്വന്റി 20 സ്ഥാനാർത്ഥികൾക്ക് വോട്ടില്ല ⦿ ആർജെഡിയിൽ നിന്ന് രാജിവെച്ച് വി സുരേന്ദ്രൻ പിള്ള ⦿ ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു

അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് ഭരണത്തിലില്ല: മുഖ്യമന്ത്രി

06 November 2025 12:05 AM

അഴിമതിരഹിതവും ജനപക്ഷവുമായ ഭരണ സംവിധാനമാണ് ഉദ്ദേശിക്കുന്നതെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് ഭരണത്തിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കെതിരെ കൂട്ടുനിൽക്കാത്തതുകൊണ്ടാണ് ശക്തമായ നടപടി സ്വീകരിച്ചു മുന്നോട്ടു പോകാനാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  വിവിധ വകുപ്പുകളിലെ ചീഫ് / ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെ വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനവും 2024 ലെ പ്രവർത്തന മികവിനുള്ള ബാഡ്ജ്  ഓഫ് ഓണർ വിതരണവും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡറക്ടറേറ്റിൽ  നിർവഹിക്കുകയായിരുന്നു അദ്ദേഹം.


സംസ്ഥാനത്ത് നല്ല രീതിയിൽ അഴിമതി ഇല്ലാതാക്കാനായിട്ടുണ്ട്. എന്നാൽ പൂർണമായും നീക്കാനായിട്ടില്ല.  അഴിമതിയുടെ വ്യത്യസ്ത പ്രവണതകൾ കണ്ടുവരുന്നുണ്ട്. അഴിമതിക്ക് വല്ലാതെ അടിമപ്പെടുന്ന  മനോഭാവം നമ്മുടെ നാടിന്റെ വിവിധ തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ കാണുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് അനുമതി നൽകേണ്ടവർ നിർമ്മാണത്തിനാവശ്യമായ തുകയുടെ ഒരു ഭാഗം ലഭിക്കേണ്ടതാണ് എന്ന്  കരുതുന്നത്  അടിസ്ഥാനരഹിതമാണ്. ചെയ്യുന്ന ജോലിക്ക് മാന്യമായ ശമ്പളമാണ് സംസ്ഥാനത്ത് നൽകുന്നത്. അതിനാൽ അഴിമതിക്ക് അടിമപ്പെടരുത്.


\"\"


ഇന്റേണൽ വിജിലൻസിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാരിന്റ ശ്രദ്ധയിൽപെടുത്തണം. പൊതുവിൽ നമ്മുടെ വിജിലൻസ് രംഗം സജീവമായി ഇടപെടുന്നുണ്ട്. എന്നിരുന്നാലും ചില തലങ്ങളിൽ അഴിമതി തുടരുന്നുണ്ട്. വൻകിട പദ്ധതികളിൽ മാത്രമല്ല  ചെറുകിട കാര്യങ്ങളിലും തെറ്റായ പ്രവണതകളുണ്ട്.  വിജിലൻസിന്റെ നടപടികളുടെ ഭാഗമായി അഴിമതിയി കുറയ്ക്കാനായിട്ടുണ്ട്. പക്ഷേ ജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെടുന്ന ചില വകുപ്പുകളും ആ വകുപ്പുകളിലെ ഏറ്റവും താഴെ തട്ടിലുള്ള ചില ഓഫീസുകളും വളരെ വലിയ തോതിൽ അഴിമതിയുടെ രംഗമായി മാറുന്നുണ്ട്. ചിലർ അതൊരു അവകാശമായി കാണുന്നുണ്ട്. ഓഫീസുകളുമായി ബന്ധപ്പെട്ട് ഏജന്റുമാരും ദല്ലാളുമാരും കാര്യങ്ങൾ നീക്കുന്നുണ്ടെങ്കിൽ കരുതൽ നടപടി ഉണ്ടാകണം. ഒരുതരത്തിലും അഴിമതി പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല. അഴിമതി  ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത്. അപ്പോഴാണ് നമുക്ക് പൂർണമായും അഭിമാനിക്കാൻ സാധിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.


\"\"


കേരള ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ മനോജ് എബ്രഹാം, എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ഡി ഐ ജി, ഐ.ജി.പി.  കെ. കാർത്തിക് എന്നിവർ സംബന്ധിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration