Wednesday, April 01, 2026
 
 
⦿ പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽ.പി.ജി. കപ്പൽ കൊച്ചി തീരത്ത് ⦿ കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി ⦿ ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയുടെ ഹര്‍ജികള്‍ തള്ളി ⦿ പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ് ⦿ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ് ⦿ കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ ⦿ സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ⦿ കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു; വരുന്ന നാല് ദിവസം വ്യാപക മഴ ⦿ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും കഴിക്കാനാകില്ല: വിമര്‍ശനവുമായി മമത ബാനര്‍ജി ⦿ വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും ⦿ പാലക്കാട് കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗികപീഡന പരാതി ⦿ ‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; ട്രംപ് ⦿ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര ⦿ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും ⦿ കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം ⦿ യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു ⦿ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; എ ഇർഷാദിനെതിരെ നടപടി ⦿ സ്വർണവില വീണ്ടും മുന്നോട്ട് ⦿ ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, ഞാൻ പോയില്ല; LDFവീണ്ടും വരണം: കൃഷ്ണപഭ ⦿ കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി ⦿ നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു ⦿ മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത് ⦿ ഏപ്രിൽ 9ന് പൊതു അവധി ⦿ രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്; പ്രധാനമന്ത്രി ⦿ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ⦿ പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ അമേരിക്ക-ഇസ്രയേല്‍ ആക്രമണം: ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍ ⦿ സ്വർണവിലയിൽ വൻ ഇടിവ്; 7500 ലധികം രൂപ കുറഞ്ഞു ⦿ തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന ⦿ പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ⦿ കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി ⦿ ട്വന്റി 20 സ്ഥാനാർത്ഥികൾക്ക് വോട്ടില്ല ⦿ ആർജെഡിയിൽ നിന്ന് രാജിവെച്ച് വി സുരേന്ദ്രൻ പിള്ള ⦿ ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു

സാനിട്ടറി മാലിന്യങ്ങൾ പൂർണമായും കൈകാര്യം ചെയ്യാനുള്ള പ്ലാന്റുകൾ ആറുമാസത്തിനകം പൂർത്തിയാകും

05 November 2025 11:50 PM

* വിവിധ പദ്ധതികൾക്ക് ധാരണാപത്രം കൈമാറി


സംസ്ഥാനത്ത് സാനിട്ടറി മാലിന്യങ്ങൾ പൂർണമായും കൈകാര്യംചെയ്യാനുള്ള പ്ലാന്റുകൾ ആറുമാസത്തിനകം പൂർത്തിയാകുമെന്നും ഇതുൾപ്പെടെ സ്പെഷ്യൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള കൂടുതൽ പദ്ധതികൾ വൈകാതെ നിലവിൽവരുമെന്നും തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സാനിട്ടറി മാലിന്യം, റിജക്ട് മാലിന്യം എന്നിവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിലേക്കുള്ള പ്ലാന്റുകൾ നിർമിക്കുന്നതിന് വിവിധ ഏജൻസികളുമായുള്ള ധാരണാപത്രവും ചുമതലാപത്രവും കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


കഴിഞ്ഞ ഏപ്രിലിൽ തിരുവനന്തപുരത്ത് നടത്തിയ വൃത്തി കോൺക്ലേവിൽ നിക്ഷേപകസംഗമം സംഘടിപ്പിച്ചിരുന്നു. അന്ന് ലഭിച്ച നിക്ഷേപവാഗ്ദാനങ്ങൾ പ്രവൃത്തിയിലേക്ക് വരികയാണ്. അതിന്റെ ഭാഗമായാണ് സാനിട്ടറിമാലിന്യപ്ലാന്റുകൾ സ്ഥാപിക്കാൻ ക്ലീൻ കേരള കമ്പനിയും ശുചിത്വമിഷനും ചേർന്ന് ഏജൻസികളെ തെരഞ്ഞെടുത്ത് നടപടി സ്വീകരിച്ചത്. 100 ടൺ സാനിട്ടറിമാലിന്യം കൈകാര്യം ചെയ്യാനുള്ള പ്ലാന്റുകളാണ് വരുന്നത്. കേരള സംസ്ഥാനത്ത് ദിനംപ്രതി ഉണ്ടാകുന്ന സാനിട്ടറി നാപ്കിന്‍, കുട്ടികളുടെയും, മുതിർന്നവരുടെയും കിടപ്പുരോഗികളുടെയും ഡയപ്പറുകള്‍ ഉൾപ്പെടെ സാനിറ്ററി മാലിന്യം മുഴുവനും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള പ്ലാന്റുകളാണ് ഇതിന്റെ ഭാഗമായി വരുന്നത്. ഈ സർക്കാറിന്റെ കാലാവധി അവസാനിക്കുമ്പോൾ തന്നെ മിക്കവാറും പ്ലാന്റുകളുടെ പണി പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.


\"\"


ഇത്തരത്തിൽ പൂർണ്ണമായും സാനിറ്ററി മാലിന്യം കൈകാര്യം ചെയ്യുന്ന സംരംഭം ഇന്ത്യയിൽ ആദ്യത്തേതാണ് 720 ടൺ റിജക്ട് മാലിന്യങ്ങൾ പ്രതിദിനം ശാസ്ത്രീയമായി സംസ്കരിക്കാൻ വഴിയൊരുക്കുന്ന 14 ആർ.ഡി.എഫ് പ്ലാന്റുകളും ആറുമാസത്തിനകം നിലവിൽ വരും. സംസ്ഥാനത്ത് മാലിന്യത്തിൽ നിന്നും ഊർജ്ജം ഉത്പ്പാദിപ്പിക്കാൻ കഴിയുന്ന പ്രതിദിനം 500 ടൺ സംസ്കരണ ശേഷിയുള്ള വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. ഇതോടുകൂടി കേരളത്തിന്റെ റിജക്ട് മാലിന്യ സംസ്കരണത്തിനായി അന്യ-സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിന് സാധിക്കും.


പ്ലാന്റ് സ്ഥാപിക്കുന്നതിന് ട്രാൻസാക്ഷൻ അഡ്വൈസറായി നിയോഗിക്കപ്പെട്ട ഏണസ്റ്റ് & യംഗിന് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ് ചുമതലാപത്രം കൈമാറി. ദിനംപ്രതി 20 ടൺ സാനിട്ടറിമാലിന്യം കൈകാര്യം ചെയ്യാനുള്ള 4 പ്ലാന്റുകളാണ് മേഖലാ അടിസ്ഥാനത്തിൽ കൊല്ലം, എറണാകുളം, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലായി വരുന്നത്. ഇതോടെ സാനിട്ടറി മാലിന്യ സംസ്കരണ രംഗത്തെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടും. നിലവിൽ ഈ സേവനത്തിന് നൽകേണ്ടി വരുന്ന യൂസർ ഫീയിൽ ഗണ്യമായ കുറവ് വരുത്താൻ ഈ പദ്ധതി നടപ്പിലാക്കുക വഴി സാധിക്കുന്നതാണ്. പ്രിതിദിനം 80 ടൺ സാനിട്ടറി മാലിന്യം സംസ്കരിക്കുന്നതിന് മരിദി ബയോ ഇൻഡസ്ട്രീസുമായും ബയോട്ടിക് വേസ്റ്റ്-ആക്രി ഇംപാക്ട് എന്നിവർ ചേർന്ന കൺസോർഷ്യവുമായുമുള്ള ധാരണാപത്രം ക്ലീൻകേരള കമ്പനിക്ക് കൈമാറി. ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന മാലിന്യ സംസ്കരണ പ്ലാന്റുകൾ എല്ലാംതന്നെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടുകൂടിയായതിനാൽ സർക്കാരിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കപ്പെടും.


തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ, പൊല്യൂഷൻ കൺട്രോൾ ബോർഡ് ചെയർപേഴ്സൺ എസ്. ശ്രീകല, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ സന്ദീപ് കെ. ജി. ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി. കെ. സുരേഷ് കുമാർ, ശുചിത്വമിഷൻ ഡയറക്ടർമാരായ ഗംഗ ആർ. എസ്., നീതുലാൽ എന്നിവർ സംബന്ധിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration