Wednesday, April 01, 2026
 
 
⦿ പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽ.പി.ജി. കപ്പൽ കൊച്ചി തീരത്ത് ⦿ കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി ⦿ ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയുടെ ഹര്‍ജികള്‍ തള്ളി ⦿ പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ് ⦿ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ് ⦿ കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ ⦿ സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ⦿ കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു; വരുന്ന നാല് ദിവസം വ്യാപക മഴ ⦿ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും കഴിക്കാനാകില്ല: വിമര്‍ശനവുമായി മമത ബാനര്‍ജി ⦿ വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും ⦿ പാലക്കാട് കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗികപീഡന പരാതി ⦿ ‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; ട്രംപ് ⦿ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര ⦿ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും ⦿ കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം ⦿ യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു ⦿ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; എ ഇർഷാദിനെതിരെ നടപടി ⦿ സ്വർണവില വീണ്ടും മുന്നോട്ട് ⦿ ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, ഞാൻ പോയില്ല; LDFവീണ്ടും വരണം: കൃഷ്ണപഭ ⦿ കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി ⦿ നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു ⦿ മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത് ⦿ ഏപ്രിൽ 9ന് പൊതു അവധി ⦿ രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്; പ്രധാനമന്ത്രി ⦿ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ⦿ പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ അമേരിക്ക-ഇസ്രയേല്‍ ആക്രമണം: ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍ ⦿ സ്വർണവിലയിൽ വൻ ഇടിവ്; 7500 ലധികം രൂപ കുറഞ്ഞു ⦿ തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന ⦿ പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ⦿ കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി ⦿ ട്വന്റി 20 സ്ഥാനാർത്ഥികൾക്ക് വോട്ടില്ല ⦿ ആർജെഡിയിൽ നിന്ന് രാജിവെച്ച് വി സുരേന്ദ്രൻ പിള്ള ⦿ ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു

ജോയിയുടെ അമ്മയ്ക്ക് പുതിയ വീട്; താക്കോൽദാനം നിർവഹിച്ചു

01 November 2025 12:10 AM

ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേയുടെ അധീനതയിലുള്ള ഭാഗത്ത് ശുചീകരണ പ്രവർത്തനത്തിനിടെ 2024 ജൂലൈ 13ന് ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ജോയിയുടെ അമ്മയ്ക്കു വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ ഭൂമിയിൽ നഗരസഭ നിർമിച്ച വീടിന്റെ താക്കോൽദാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിച്ചു.  മാരായമുട്ടത്ത് പണിത പുതിയ വീടിന് സമീപം സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി എം. ബി. രാജേഷ് വീടിന്റെ താക്കോൽ ജോയിയുടെ അമ്മയ്ക്ക് കൈമാറി.


വലിയ വേദനയും ദുഖവും എല്ലാം ഉണ്ടാക്കിയ സംഭവമാണ് ജോയിയുടെ മരണമെന്ന് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. സർക്കാർ ആ കുടുംബം അനാഥമാകില്ല എന്ന് പ്രഖ്യാപിച്ചു. അവർക്ക് സർക്കാരിന്റെ കരുതലുണ്ടാവും എന്നും പറയുകയുണ്ടായി. തൊട്ടു പിന്നാലെ  ചേർന്ന മന്ത്രിസഭാ യോഗം 10 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കൊടുക്കാനുള്ള തീരുമാനമെടുത്തു. ഞങ്ങളെല്ലാവരും കൂടി വന്നാണ് ആ ചെക്ക് ജോയിയുടെ അമ്മയ്ക്ക് കൈമാറിയത്.


\"\"


മുഖ്യമന്ത്രിയോട് ഒരു വീടുണ്ടാക്കുന്ന കാര്യം കൂടി ഞങ്ങൾ ആലോചിക്കുന്നു എന്ന് പറഞ്ഞപ്പോൾ അതെന്ത് ചെയ്താലും അധികമാകില്ലല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. തുടർന്ന് കോർപറേഷനോട് ഈ നിർദ്ദേശം വച്ചു. ഉടൻതന്നെ മേയർ അതേറ്റെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം ഞങ്ങൾ വാങ്ങി തരാം എന്ന് വാഗ്ദാനം ചെയ്തു. അതിവേഗത്തിൽ കാര്യങ്ങൾ എല്ലാം പൂർത്തിയായി. തറക്കല്ലിട്ട് 200 ദിവസത്തിനുള്ളിൽ താമസയോഗ്യമായ നല്ലൊരു വീട് നിർമിച്ചു കഴിഞ്ഞിരിക്കുകയാണ്. സർക്കാരിന്റെ ഇച്ഛക്കനുസരിച്ചു  ഉയർന്നു പ്രവർത്തിച്ച കോർപറേഷനെയും മേയർ ആര്യാ രാജേന്ദ്രനെയും ജില്ലാ പഞ്ചായത്തിനെയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാറിനെയും, നേതൃത്വപരമായ പങ്കു വഹിച്ചു ഒപ്പം നിന്ന എം.എൽ.എ. സി. കെ. ഹരീന്ദ്രൻ ഉൾപ്പെടെ എല്ലാവർക്കും സംസ്ഥാന ഗവണ്മെന്റിന് വേണ്ടി അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.’


\"\"


സംസ്ഥാന ഗവണ്മെന്റും കോർപറേഷനും ജില്ലാ പഞ്ചായത്തുമെല്ലാം ഒന്നിച്ചു നിന്നാൽ ഏതു കാര്യവും വേഗത്തിൽ യാഥാർഥ്യമാക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ഈ കാണുന്നത്. ജോയിയുടെ മരണം സൃഷ്ടിച്ച ശൂന്യതയോ നഷ്ടമോ ഇതുകൊണ്ട് നികത്താനാവുന്നതല്ല എന്ന് നമുക്ക് എല്ലാവർക്കുമറിയാം. പക്ഷേ അപ്പോഴും ജോയിയുടെ അമ്മ വീടില്ലാതെ അനാഥയായി പോകരുത് എന്നുള്ള സർക്കാരിന്റെ ഉറച്ച തീരുമാനം ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു. സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കരുതലിൽ ജോയിയുടെ അമ്മ സുരക്ഷിതയായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.


മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു.   എംഎൽഎമാരായ സി. കെ. ഹരീന്ദ്രൻ, എ. കെ. ആൻസലൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration