Wednesday, April 01, 2026
 
 
⦿ പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽ.പി.ജി. കപ്പൽ കൊച്ചി തീരത്ത് ⦿ കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി ⦿ ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയുടെ ഹര്‍ജികള്‍ തള്ളി ⦿ പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ് ⦿ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ് ⦿ കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ ⦿ സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ⦿ കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു; വരുന്ന നാല് ദിവസം വ്യാപക മഴ ⦿ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും കഴിക്കാനാകില്ല: വിമര്‍ശനവുമായി മമത ബാനര്‍ജി ⦿ വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും ⦿ പാലക്കാട് കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗികപീഡന പരാതി ⦿ ‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; ട്രംപ് ⦿ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര ⦿ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും ⦿ കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം ⦿ യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു ⦿ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; എ ഇർഷാദിനെതിരെ നടപടി ⦿ സ്വർണവില വീണ്ടും മുന്നോട്ട് ⦿ ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, ഞാൻ പോയില്ല; LDFവീണ്ടും വരണം: കൃഷ്ണപഭ ⦿ കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി ⦿ നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു ⦿ മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത് ⦿ ഏപ്രിൽ 9ന് പൊതു അവധി ⦿ രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്; പ്രധാനമന്ത്രി ⦿ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ⦿ പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ അമേരിക്ക-ഇസ്രയേല്‍ ആക്രമണം: ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍ ⦿ സ്വർണവിലയിൽ വൻ ഇടിവ്; 7500 ലധികം രൂപ കുറഞ്ഞു ⦿ തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന ⦿ പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ⦿ കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി ⦿ ട്വന്റി 20 സ്ഥാനാർത്ഥികൾക്ക് വോട്ടില്ല ⦿ ആർജെഡിയിൽ നിന്ന് രാജിവെച്ച് വി സുരേന്ദ്രൻ പിള്ള ⦿ ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി ‘അൻപ്’ ക്യാമ്പയിൻ

29 October 2025 11:10 PM

അൻപ്’ കേരള ബൗദ്ധിക ഭിന്നശേഷി ക്യാമ്പയിന്റെ ഉദ്ഘാടനവും ഭിന്നശേഷിക്കാർക്കുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനവും തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ ഉന്നതവിഭ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് ഒന്നിച്ചു താമസിക്കുന്നതിനുള്ള അസിസ്റ്റീവ് വില്ലേജുകൾ സംസ്ഥാനത്ത് നാല് ഇടങ്ങളിൽ ഒരുക്കുന്നതിനായി പ്ലാൻ തയ്യാറാക്കി പ്രാരംഭ നടപടി ആരംഭിച്ചതായി മന്ത്രി പറഞ്ഞു. എല്ലാ പിന്തുണാ സംവിധാനങ്ങളുമുള്ള അസിസ്റ്റീവ് വില്ലേജുകളുടെ നിർമ്മാണം ഈ സർക്കാരിന്റെ കാലത്തുതന്നെ ആരംഭിക്കും. കൂടാതെ ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്ന 3 റെസ്പൈറ്റ് ഹോമുകൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.


ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാർക്കായി സർക്കാർ വിവിധ പദ്ധതികളും സേവനങ്ങളും നടപ്പിലാക്കി വരുന്നുണ്ട്. മേഖലാ തലത്തിൽ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ തിരുവനന്തപുരത്തും ആലപ്പുഴയിലും കോട്ടയത്തും തൃശ്ശൂരൂം കോഴിക്കോടും പ്രവർത്തിക്കുന്നുണ്ട്.


സ്‌ക്രീനിംഗ്, ഏർളി ഇന്റർവെൻഷൻ, വിവിധ തെറാപ്പികൾ, പരിശീലനങ്ങൾ, ചികിത്സ, പുനരധിവാസം എന്നിവയാണ് ഇവിടെ ഉറപ്പാക്കുന്നത്. കൊല്ലം, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ ആധുനിക സൗകര്യങ്ങളോടുകൂടി ജില്ലാ തല പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 25 മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റുകൾ എസ്ഐഡിയുടെ കീഴിൽ പ്രവർത്തിക്കുന്നു.


\"\"


തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഓട്ടിസം സെന്ററുകൾ നടന്നുവരുന്നു. പീഡിയാട്രീഷ്യൻ, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, ഡെവലപ്‌മെന്റൽ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പെഷ്യൽ എജുക്കേറ്റർ, സോഷ്യൽ വർക്കർ തുടങ്ങിയവരുടെ സേവനങ്ങൾ ഇവിടങ്ങളിൽ ലഭ്യമാണ്. കോഴിക്കോട് ഇംഹാൻസിലും നിപ്മറിലും മികച്ച ഓട്ടിസം പുനരധിവാസ ഗവേഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിപ്മറും നിഷും ഭിന്നശേഷി പുനരധിവാസ മേഖലയിൽ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റുന്ന മികവിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ്.


നിപ്മറിലെ ഓട്ടിസം റിഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്ററിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.നിപ്മറിൽ സെറിബ്രൽ പാൾസി റിഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്ററും, ഗുരുതരമായ നാഡീവ്യൂഹ വ്യവസ്ഥ തകരാർ ബാധിച്ചവർക്കുള്ള ചികിത്സയും ലഭ്യമാണ്. എല്ലാവിധ തെറാപ്പി സൗകര്യങ്ങളും വാഹനത്തിൽ ക്രമീകരിച്ചിട്ടുള്ള റിഹാബ് എക്സ്പ്രസ് സംവിധാനവും നിപ്മറിൽ സജ്ജമാക്കിയിട്ടുണ്ട്. കാർഷിക സർവ്വകലാശാലയുടെ സഹായത്തോടെ ഹോർട്ടികൾച്ചർ തെറാപ്പിയിലൂടെ ഭൗതിക ഭിന്നശേഷി നേരിടുന്ന കുട്ടികൾക്ക് മാറ്റം സൃഷ്ടിക്കാൻ കഴിയുന്ന ശാക്തീകരണ പദ്ധതി നടന്നുവരുന്നു. വെള്ളായണി കാർഷിക കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിൽ പദ്ധതി മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. കാസർഗോഡ് മേഖലയിലെ എല്ലാ ബഡ് സ്‌കൂളുകളെയും മോഡേൺ ചൈൽഡ് റിഹാബിലിറ്റേഷൻ സെന്ററുകൾ ഉയർത്താനായി.


\"\"


സാമൂഹ്യനീതി വകുപ്പിന്റെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായാണ് സമ്പൂർണ ശാക്തീകരണവും പുനരധിവാസവും ബൗദ്ധിക വെല്ലുവിളി നേരുന്നവരുടെ കൂടി അവകാശമാണ് എന്ന ആശയം മുൻനിർത്തി ബൗദ്ധിക വെല്ലുവിളികളെക്കുറിച്ചും അത് നേരിടുന്ന വ്യക്തികൾക്കായുള്ള സർക്കാർ പദ്ധതികൾ സംബന്ധിച്ചും വിപുലമായ അവബോധം സൃഷ്ടിക്കാനായി മൂന്നുമാസം നീളുന്ന ‘അൻപ്’ എന്ന ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


അൻപ് ക്യാമ്പയിന്റെ കൈപ്പുസ്തകവും സ്റ്റിക്കറും സഹജീവനം, പ്രചോദനം, ഭിന്നശേഷി വ്യക്തികൾക്കായുള്ള കായിക പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റും സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസബിലിറ്റീസിന്റെ സഹയോഗി വീഡിയോയും മന്ത്രി പ്രകാശനവും ചെയ്തു. ന്യൂറോ പ്രശ്നങ്ങളുള്ള മുതിർന്നവരെ പരിപാലിക്കാനായി നിപ്മറിൽ ആരംഭിച്ച യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനവും നൈപുണ്യ വികസനവും ഉറപ്പാക്കുന്ന പ്രചോദനം പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 8 എൻജിഒകൾക്ക് മന്ത്രി ഉത്തരവ് കൈമാറി.


ആന്റണി രാജു എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ സാമൂഹ്യനീതി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, ഭിന്നശേഷി കമ്മീഷണർ ഡോ. പി.ടി. ബാബുരാജ്, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയഡാലി എം.വി., നിഷ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. സുജ കെ കുന്നത്ത്, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ എംഡി മൊയ്തീൻകുട്ടി കെ, നിപ്മർ എക്സിക്യുട്ടീവ് ഡയറക്ടർ ചന്ദ്രബാബു സി, സാമൂഹ്യനീതി ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ജലജ എസ്, സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ ദേവിപ്രിയ ഡി, വാർഡ് കാൺസിലർ അഡ്വ. രാഖി രവികുമാർ തുടങ്ങിയവർ സംബന്ധിച്ചു. സ്പെഷ്യൽ സ്‌കൂളുകളിലേയും ബഡ്സ് സ്‌കൂളുകളിലേയും പ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.


പരിപാടിയോട് അനുബന്ധിച്ച് നിരാമയ ആരോഗ്യ ഇൻഷുറൻസ്, നിയമപരമായ രക്ഷാകർതൃത്വം സർട്ടിഫിക്കറ്റ് എൻറോൾമെന്റ്, യൂണീക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡ് എൻറോൾമെന്റ് തുടങ്ങിയവയ്ക്കായുള്ള പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration