Wednesday, April 01, 2026
 
 
⦿ പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽ.പി.ജി. കപ്പൽ കൊച്ചി തീരത്ത് ⦿ കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി ⦿ ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയുടെ ഹര്‍ജികള്‍ തള്ളി ⦿ പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ് ⦿ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ് ⦿ കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ ⦿ സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ⦿ കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു; വരുന്ന നാല് ദിവസം വ്യാപക മഴ ⦿ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും കഴിക്കാനാകില്ല: വിമര്‍ശനവുമായി മമത ബാനര്‍ജി ⦿ വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും ⦿ പാലക്കാട് കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗികപീഡന പരാതി ⦿ ‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; ട്രംപ് ⦿ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര ⦿ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും ⦿ കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം ⦿ യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു ⦿ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; എ ഇർഷാദിനെതിരെ നടപടി ⦿ സ്വർണവില വീണ്ടും മുന്നോട്ട് ⦿ ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, ഞാൻ പോയില്ല; LDFവീണ്ടും വരണം: കൃഷ്ണപഭ ⦿ കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി ⦿ നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു ⦿ മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത് ⦿ ഏപ്രിൽ 9ന് പൊതു അവധി ⦿ രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്; പ്രധാനമന്ത്രി ⦿ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ⦿ പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ അമേരിക്ക-ഇസ്രയേല്‍ ആക്രമണം: ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍ ⦿ സ്വർണവിലയിൽ വൻ ഇടിവ്; 7500 ലധികം രൂപ കുറഞ്ഞു ⦿ തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന ⦿ പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ⦿ കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി ⦿ ട്വന്റി 20 സ്ഥാനാർത്ഥികൾക്ക് വോട്ടില്ല ⦿ ആർജെഡിയിൽ നിന്ന് രാജിവെച്ച് വി സുരേന്ദ്രൻ പിള്ള ⦿ ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു

പ്രോജക്ട് തിരയുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

29 October 2025 11:05 PM

* കടലിന്റെ മക്കൾ ഇനി ആഴക്കടൽ വിസ്മയങ്ങളിലേക്ക്


ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരള, കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ PADI (Professional Association of Diving Instructors) ഡൈവ് മാസ്റ്റർ സർട്ടിഫിക്കേഷൻ നൈപുണ്യ വികസന പദ്ധതിയായ പ്രോജക്ട് ‘തിര’ യുടെ സർട്ടിഫിക്കറ്റ് വിതരണം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.


ഈ പദ്ധതി മുഖേന തിരുവനന്തപുരം ജില്ലയിലെ 20 മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ യുവതി യുവാക്കൾക്കാണ് പരിശീലനം ലഭിച്ചത്. മറൈൻ ടുറിസം മേഖലയിലും സ്‌കൂബാ ഡൈവിങ് മേഖലയിലും നിരവധി ജോലി സാധ്യതകളുള്ള അന്തരാഷ്ട്ര അംഗീകാരമുള്ള കോഴ്സാണ് അസാപിന്റെ വിഴിഞ്ഞം സ്‌കിൽ പാർക്കിൽ സംഘടിപ്പിച്ചത്. ഒരു യുവതിയുൾപ്പെടെ 7 പേർക്ക് ഇതിനോടകം തന്നെ ജോലി ലഭിച്ചു കഴിഞ്ഞു.


\"\"


ഓപ്പൺ വാട്ടർ ഡൈവർ, അഡ്വാൻസ്ഡ് ഓപ്പൺ വാട്ടർ ഡൈവർ, എമർജൻസി ഫസ്റ്റ് റെസ്‌പോൺസ്, റെസ്‌ക്യൂ ഡൈവർ, ഡൈവ് മാസ്റ്റർ എന്നിങ്ങനെ അഞ്ച് ലെവലുകൾ പൂർത്തിയാക്കിയാൽ ലഭിക്കുന്ന PADI ഡൈവ് മാസ്റ്റർ സർട്ടിഫിക്കറ്റിന് 120 ൽ അധികം രാജ്യങ്ങളിൽ സാധുതയുണ്ട്. മികച്ച ജോലി സാധ്യതയുമുണ്ട്.


പരിശീലനം പൂർത്തിയാക്കിയ ഓരോ വിദ്യാർത്ഥിക്കും ഒരു ലക്ഷം രൂപാ വീതം ആകെ 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പാണ് പവർഗ്രിഡ് കോർപറേഷൻ മുഖേന വിദ്യാർത്ഥികൾക്ക് ലഭിച്ചത്. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഗ്രീൻ ഓർഗനൈസേഷന്റെ ‘സുസ്ഥിരമായ പരിസ്ഥിതി സംരക്ഷണ പദ്ധതി’ എന്ന ഗ്രീൻ വേൾഡ് അന്താരാഷ്ട്ര ബഹുമതിയും ‘തിര’ പദ്ധതിയ്ക്ക് ലഭിച്ചിരുന്നു.


\"\"


എം.എൽ.എ അഡ്വ. ആന്റണി രാജു അധ്യക്ഷനായ ചടങ്ങിൽ പവർ ഗ്രിഡ് സീനിയർ ജനറൽ മാനേജർ സി എസ് ജയചന്ദ്രൻ, എച്. ആർ ജനറൽ മാനേജർ തൻവീർ എം, അസാപ് കേരള ഫണ്ടിങ് വിഭാഗം മേധാവി വിനോദ് ശങ്കർ, അസ്സോസിയേറ്റ് ഡയറക്ടർ ഇസ്മായിൽ കെ ബഷീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration