Wednesday, April 01, 2026
 
 
⦿ പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽ.പി.ജി. കപ്പൽ കൊച്ചി തീരത്ത് ⦿ കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി ⦿ ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയുടെ ഹര്‍ജികള്‍ തള്ളി ⦿ പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ് ⦿ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ് ⦿ കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ ⦿ സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ⦿ കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു; വരുന്ന നാല് ദിവസം വ്യാപക മഴ ⦿ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും കഴിക്കാനാകില്ല: വിമര്‍ശനവുമായി മമത ബാനര്‍ജി ⦿ വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും ⦿ പാലക്കാട് കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗികപീഡന പരാതി ⦿ ‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; ട്രംപ് ⦿ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര ⦿ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും ⦿ കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം ⦿ യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു ⦿ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; എ ഇർഷാദിനെതിരെ നടപടി ⦿ സ്വർണവില വീണ്ടും മുന്നോട്ട് ⦿ ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, ഞാൻ പോയില്ല; LDFവീണ്ടും വരണം: കൃഷ്ണപഭ ⦿ കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി ⦿ നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു ⦿ മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത് ⦿ ഏപ്രിൽ 9ന് പൊതു അവധി ⦿ രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്; പ്രധാനമന്ത്രി ⦿ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ⦿ പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ അമേരിക്ക-ഇസ്രയേല്‍ ആക്രമണം: ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍ ⦿ സ്വർണവിലയിൽ വൻ ഇടിവ്; 7500 ലധികം രൂപ കുറഞ്ഞു ⦿ തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന ⦿ പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ⦿ കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി ⦿ ട്വന്റി 20 സ്ഥാനാർത്ഥികൾക്ക് വോട്ടില്ല ⦿ ആർജെഡിയിൽ നിന്ന് രാജിവെച്ച് വി സുരേന്ദ്രൻ പിള്ള ⦿ ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു

രണ്ടുമാസത്തിനിടെ ഇടുക്കി ഡാം കണ്ടത് 27,700 സഞ്ചാരികള്‍

29 October 2025 02:35 PM

ഇടുക്കി ആര്‍ച്ച് ഡാം കാണാന്‍ രണ്ട് മാസത്തിനിടെ ഒഴുകിയെത്തിയത് 27,700 സഞ്ചാരികള്‍. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി അണക്കെട്ട് തുറന്നുകൊടുത്തത്. ഒക്‌ടോബര്‍ 24 വരെയുള്ള കണക്കുകള്‍ പ്രകാരം 25060 മുതിര്‍ന്നവരും 2640 കുട്ടികളും ഡാം കാണാനെത്തി. ഇടുക്കി ആര്‍ച്ച് ഡാം എന്ന നിര്‍മ്മാണ വിസ്മയം നേരിട്ടാസ്വദിക്കാന്‍ നിരവധി പേരാണ് ഇടുക്കിയില്‍ എത്തുന്നത്. കുറുവന്‍ കുറത്തി മലകളെ ബന്ധിപ്പിക്കുന്ന ഇടുക്കി ഡാമും സമീപത്തെ ചെറുതോണി അണക്കെട്ടും സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് അപൂര്‍വമായ ദൃശ്യാനുഭവമാണ്. ഓണം, വിജയദശമി, ദീപാവലി തുടങ്ങിയ അവധി ദിനങ്ങളില്‍ സഞ്ചാരികളുടെ ഒഴുക്കായിരുന്നു ഇവിടേയ്ക്ക്.


നിലവില്‍ നിയന്ത്രണങ്ങളോടെയാണ് അണക്കെട്ടിലേയ്ക്ക് സന്ദര്‍ശനം അനുവദിച്ചിട്ടുള്ളത്. ഡാമില്‍ പരിശോധനകള്‍ നടക്കുന്ന ബുധനാഴ്ചകളിലും റെഡ്, ഓറഞ്ച് അലര്‍ട്ട് ദിവസങ്ങളിലും പ്രവേശനമില്ല. സുരക്ഷാ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാല്‍ അണക്കെട്ടുകള്‍ക്കു മുകളിലൂടെ കാല്‍നട യാത്ര അനുവദിക്കില്ല. ഹൈഡല്‍ ടൂറിസം അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബഗ്ഗി കാറില്‍ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ഓണ്‍ലൈന്‍ ബുക്കിങ് വഴി സന്ദര്‍ശനത്തിന് ടിക്കറ്റ് എടുക്കാം. www.keralahydeltourism.com എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിനു സമീപം ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ്ങിനു ശേഷം സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ ഇവിടെ നിന്നു ടിക്കറ്റ് കരസ്ഥമാക്കാം.


ചെറുതോണി തൊടുപുഴ റോഡില്‍ പാറേമാവില്‍ കൊലുമ്പന്‍ സമാധിക്കു മുന്നിലുള്ള പാതയിലൂടെ പ്രവേശന കവാടത്തിലേയ്ക്ക് എത്താം. മെഡിക്കല്‍ കോളജിനു മുന്നിലൂടെയുള്ള വഴിയിലൂടെ തിരികെ പോകാം.


അടുത്ത മാസം മുതല്‍  സന്ദര്‍ശക നിയന്ത്രണം ഒഴിവാക്കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക ഉത്തരവ് ഇറങ്ങിയിട്ടില്ല. നവംബര്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിക്കാനാണ് നിലവിലുള്ള തീരുമാനം. നിയന്ത്രണം ഒഴിവാക്കിയാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. കെ. എസ്. ഇ.ബി ഹൈഡല്‍ ടൂറിസം വിഭാഗമാണ് സന്ദര്‍ശകര്‍ക്കുള്ള ബഗ്ഗി കാറുകള്‍ സജ്ജമാക്കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സന്ദര്‍ശകര്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration