Wednesday, April 01, 2026
 
 
⦿ പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽ.പി.ജി. കപ്പൽ കൊച്ചി തീരത്ത് ⦿ കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി ⦿ ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയുടെ ഹര്‍ജികള്‍ തള്ളി ⦿ പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ് ⦿ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ് ⦿ കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ ⦿ സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ⦿ കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു; വരുന്ന നാല് ദിവസം വ്യാപക മഴ ⦿ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും കഴിക്കാനാകില്ല: വിമര്‍ശനവുമായി മമത ബാനര്‍ജി ⦿ വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും ⦿ പാലക്കാട് കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗികപീഡന പരാതി ⦿ ‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; ട്രംപ് ⦿ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര ⦿ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും ⦿ കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം ⦿ യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു ⦿ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; എ ഇർഷാദിനെതിരെ നടപടി ⦿ സ്വർണവില വീണ്ടും മുന്നോട്ട് ⦿ ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, ഞാൻ പോയില്ല; LDFവീണ്ടും വരണം: കൃഷ്ണപഭ ⦿ കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി ⦿ നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു ⦿ മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത് ⦿ ഏപ്രിൽ 9ന് പൊതു അവധി ⦿ രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്; പ്രധാനമന്ത്രി ⦿ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ⦿ പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ അമേരിക്ക-ഇസ്രയേല്‍ ആക്രമണം: ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍ ⦿ സ്വർണവിലയിൽ വൻ ഇടിവ്; 7500 ലധികം രൂപ കുറഞ്ഞു ⦿ തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന ⦿ പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ⦿ കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി ⦿ ട്വന്റി 20 സ്ഥാനാർത്ഥികൾക്ക് വോട്ടില്ല ⦿ ആർജെഡിയിൽ നിന്ന് രാജിവെച്ച് വി സുരേന്ദ്രൻ പിള്ള ⦿ ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു

വികസന ആശയങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് പടിഞ്ഞാറത്തറ പഞ്ചായത്ത് വികസന സദസ്സ്

08 October 2025 08:15 PM

വികസന ആശയങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. പടിഞ്ഞാറത്തറ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന വികസന സദസ്സ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനം പൂര്‍ണ്ണമാവണമെങ്കില്‍ ജനപ്രതിനിധികള്‍ താഴെത്തട്ടിലെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, ആശയങ്ങള്‍ കൃത്യതയോടെ മനസിലാക്കി നിര്‍വഹണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങള്‍ വികസന പദ്ധതികള്‍ സംബന്ധിച്ച് അവബോധമുള്ളവരാവണം. വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങളുടെ അഭിപ്രായമാണ് ജനപ്രതിനിധികള്‍ അടിസ്ഥാനമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഉന്നതികളിലെ കുടിവെള്ള പ്രശ്‌നങ്ങളില്‍ സമയബന്ധിതമായ ഇടപെടല്‍ നടത്തണമെന്ന് വികസന സദസിലെ ഓപ്പണ്‍ ഫോറത്തില്‍ അഭിപ്രായപ്പെട്ടു. വിനോദസഞ്ചാര മേഖലയ്ക്ക് മികച്ച മുതല്‍ കൂട്ടാവാന്‍ ഉതകുന്ന കുറ്റിയാംവയല്‍ പ്രദേശത്തെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. ബാണാസുര സാഗറിലേക്കുള്ള റോഡുകളുടെ വീതികൂട്ടി സഞ്ചാരയോഗ്യമാക്കാനും പൂഴിത്തോട് ബദല്‍ പാത പ്രവര്‍ത്തികളില്‍ വേഗത്തിലാക്കാന്‍ ഭരണസമിതിയുടെ ഇടപെടല്‍ ആവശ്യമാണെന്നും ഓപ്പണ്‍ ഫോറം ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലയിലേക്ക് തൊഴിലുറപ്പ് പദ്ധതികള്‍ വ്യാപിപ്പിക്കുക, ലൈഫ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പാക്കുക, ആരോഗ്യ മേഖലയില്‍ കാര്യക്ഷമമായ ഇടപെടല്‍ തുടങ്ങീയ വിവിധ ആവശ്യങ്ങള്‍ ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ചയായി.


പടിഞ്ഞാറത്ത ഗ്രാമപഞ്ചായത്ത് അംഗം റഷീദ് വാഴയില്‍ അധ്യക്ഷനായ പരിപാടിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍ രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോള്‍, വാര്‍ഡ് അംഗങ്ങളായ യു.എസ് സജി, രജിത ഷാജി, ബി.പി.ഒ എ.ആര്‍ ശ്രീജിത്ത്, അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍ സോമന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാഫ് സെക്രട്ടറി പി.മുഹമ്മദ് അഷ്‌റഫ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജിഷ ശിവരാമന്‍, ഹരിതസേന അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.


ചെറുവയല്‍ രാമനെ ആദരിച്ച് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതി


\"\"


പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സംഘടിപ്പിച്ച വികസന സദസ്സില്‍ പത്മശ്രീ ചെറുവയല്‍ രാമനെ ഭരണസമിതി ആദരിച്ചു. വിവിധയിനം നെൽ വിത്തുകൾ സംരക്ഷിച്ച് കാര്‍ഷിക മേഖലയില്‍ പരമ്പരാഗത രീതിയിലുള്ള ഇടപെടല്‍ നടത്തുന്നതിനാണ് പഞ്ചായത്തിന്റെ ആദരവ്. പ്രകൃതിയെ സംരക്ഷിക്കേണ്ട തനത് രീതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് നടപ്പാക്കുന്നതാണ് തന്റെ രീതികളെന്ന് ചെറുവയല്‍ രാമന്‍ പറഞ്ഞു.


കാലാവസ്ഥാ വ്യതിയാനത്താല്‍ കാര്‍ഷിക മേഖലയില്‍ പ്രതികൂല സാഹചരമുണ്ടാകുപ്പോള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും വളര്‍ന്നുവരുന്ന തലമുറയെ കാര്‍ഷിക പഠനത്തിലേക്ക് കൈപ്പിടിച്ച് നടത്താന്‍ രക്ഷിതാക്കള്‍ സന്നദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രാമപഞ്ചായത്തിലെ അങ്കണവാടി-കുടുംബശ്രീ-ഹരിതകര്‍മ്മസേനാ-ആശാ പ്രവര്‍ത്തകര്‍ക്ക് ചെറുവയല്‍ രാമന്‍ ട്രോഫികള്‍ കൈമാറി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration