Wednesday, April 01, 2026
 
 
⦿ പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽ.പി.ജി. കപ്പൽ കൊച്ചി തീരത്ത് ⦿ കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി ⦿ ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയുടെ ഹര്‍ജികള്‍ തള്ളി ⦿ പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ് ⦿ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ് ⦿ കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ ⦿ സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ⦿ കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു; വരുന്ന നാല് ദിവസം വ്യാപക മഴ ⦿ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും കഴിക്കാനാകില്ല: വിമര്‍ശനവുമായി മമത ബാനര്‍ജി ⦿ വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും ⦿ പാലക്കാട് കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗികപീഡന പരാതി ⦿ ‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; ട്രംപ് ⦿ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര ⦿ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും ⦿ കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം ⦿ യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു ⦿ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; എ ഇർഷാദിനെതിരെ നടപടി ⦿ സ്വർണവില വീണ്ടും മുന്നോട്ട് ⦿ ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, ഞാൻ പോയില്ല; LDFവീണ്ടും വരണം: കൃഷ്ണപഭ ⦿ കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി ⦿ നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു ⦿ മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത് ⦿ ഏപ്രിൽ 9ന് പൊതു അവധി ⦿ രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്; പ്രധാനമന്ത്രി ⦿ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ⦿ പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ അമേരിക്ക-ഇസ്രയേല്‍ ആക്രമണം: ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍ ⦿ സ്വർണവിലയിൽ വൻ ഇടിവ്; 7500 ലധികം രൂപ കുറഞ്ഞു ⦿ തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന ⦿ പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ⦿ കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി ⦿ ട്വന്റി 20 സ്ഥാനാർത്ഥികൾക്ക് വോട്ടില്ല ⦿ ആർജെഡിയിൽ നിന്ന് രാജിവെച്ച് വി സുരേന്ദ്രൻ പിള്ള ⦿ ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു

കോട്ടയം ജില്ലയിൽ ഡിജിറ്റൽ സർവേ ആദ്യം പൂര്‍ത്തിയാക്കി ഉദയനാപുരം വില്ലേജ്

07 October 2025 06:40 PM

* സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം


ഡിജിറ്റൽ സർവേ പൂർത്തീകരിച്ച ജില്ലയിലെ ആദ്യ വില്ലേജെന്ന ഖ്യാതി വൈക്കം താലൂക്കിലെ ഉദയനാപുരത്തിന്. ഭൂവുടമകൾക്ക് കൃത്യമായ ഭൂരേഖകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാക്കിയ സംസ്ഥാനത്തെ മൂന്നാമത്തെ വില്ലേജും ഉദയനാപുരമാണ്. 2023 ഫെബ്രുവരിയിലാണ് ഉദയനാപുരത്ത് സർവേ തുടങ്ങിയത്. ചങ്ങനാശേരി താലൂക്കിലെ തോട്ടയ്ക്കാട്, പായിപ്പാട് വില്ലേജുകളിൽ അടുത്ത മാസത്തോടെ സർവേ പൂർത്തിയാക്കി പുതിയ ഭൂമിരേഖകൾ റവന്യൂവകുപ്പിനു കൈമാറും.


ഉദയനാപുരത്തെ ജനങ്ങൾക്കു ഭൂമി കൈമാറ്റം, ഭൂമി തരംതിരിക്കൽ, കരം അടക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ‘എന്‍റെ ഭൂമി’ (https://entebhoomi.kerala.gov.in) പോർട്ടലില്‍ ലഭിക്കും. ഓൺലൈനായി ഭൂമിസംബന്ധമായ വിവരങ്ങള്‍ അറിയാനും ഭൂരേഖയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനുമാകും.


ആദ്യ മൂന്നുഘട്ടങ്ങളിലായി 32 വില്ലേജിലെ 46713.6 ഹെക്ടർ ഭൂമിയുടെ സർവേ ഇതിനോടകം പൂർത്തിയായി. ആദ്യഘട്ടത്തിൽ ഉദയനാപുരം ഉൾപ്പെടെ ഒൻപതു വില്ലേജുകളാണുള്ളത്. രണ്ടും ​മൂന്നും ഘട്ടങ്ങളില്‍ യഥാക്രമം പതി​മൂ ന്നും പത്തും വില്ലേജുകളും.


ഇതിൽ 22 വില്ലേജുകളിലെ ഫീൽഡ് സർവേ പൂർത്തിയാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടുത്തെ ഭൂ ഉടമകൾക്ക് ‘എന്‍റെ ഭൂമി’ പോർട്ടലിൽ മൊബൈൽ നമ്പർ വഴി രജിസ്റ്റർ ചെയ്ത് ഭൂവിവരങ്ങൾ പരിശോധിക്കാം.

ഡിജിറ്റൽ സർവേ പൂർത്തീകരിച്ച വില്ലേജുകളിലെ ഭൂവുടമകൾ ഓൺലൈനിലോ അല്ലാതെയോ തങ്ങളുടെ സ്ഥലവിവരങ്ങൾ പരിശോധിച്ചു മൊബൈൽ നമ്പർ വെരിഫിക്കേഷൻ ഉറപ്പാക്കണം. അല്ലാത്തപക്ഷം രേഖകള്‍ റവന്യൂഭരണത്തിന് കൈമാറിയശേഷം കരം അടയ്ക്കുന്നത് ഉൾപ്പെടെയുള്ള തുടർ സേവനങ്ങൾക്ക് തടസം നേരിടാനിടയുണ്ടെന്ന് സർവേ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.


‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് ‘ എന്ന ലക്ഷ്യത്തോടെ റവന്യൂ, രജിസ്‌ട്രേഷൻ, സർവേ വകുപ്പുകൾ സംയുക്തമായാണ് സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലും ഡിജിറ്റൽ സർവേ നടപ്പാക്കുന്നത്. ഭൂവുടമകൾക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകൾ നല്‍കുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ ഭാവി വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുന്ന ആധികാരിക രേഖ കൂടി ഡിജിറ്റൽ സർവേയിലൂടെ ലഭ്യമാകും​.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration